കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച രാത്രി ശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. ഇറാൻ നിർമിത ഷഹീദ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്കു പരിക്കേറ്റു.
അഞ്ചുമണിക്കൂറിലേറെ നീണ്ട ആക്രമണത്തിൽ 54 ഡ്രോണുകൾ റഷ്യ കീവിലേക്കയച്ചു. ഇവയിൽ 52 എണ്ണവും യുക്രൈൻ വെടിവെച്ചിട്ടു.
2022 ഫെബ്രുവരി 24-ന് യുദ്ധം തുടങ്ങിയശേഷമുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. കീവ് നഗരത്തിന്റെ 1541-ാം സ്ഥാപകവാർഷികം ഞായറാഴ്ച ആഘോഷിക്കാനിക്കെയാണ് ആക്രമണം. ആക്രമണം യാദൃച്ഛികമല്ലെന്ന് യുക്രൈൻ അധികൃതർ പറഞ്ഞു.
അതിനിടെ, ഹർകീവിലുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ടുേപർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നീപ്രോ നഗരത്തിലുണ്ടായ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയർന്നെന്ന് അധികൃതർ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..