കാഠ്മണ്ഡു: ഭൂമിയുടെ നെറുകയെന്ന വിശേഷണമുള്ള എവറസ്റ്റ് കൊടുമുടിയിൽ മനുഷ്യന്റെ പാദസ്പർശമേറ്റിട്ട് 70 വർഷം തികഞ്ഞു. 1953 മേയ് 29-നാണ് പർവതാേരാഹണ വഴികാട്ടിയായ നേപ്പാൾ സ്വദേശി ടെൻസിങ് നോർഗെയും ന്യൂസീലൻഡ് സ്വദേശിയായ എഡ്മണ്ട് ഹിലാരിയും ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടി എവറസ്റ്റ് കീഴടക്കുന്നത്. ജോൺ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പര്യവേക്ഷണസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. സംഘത്തിന്റെ ഒമ്പതാമത്തെ ശ്രമത്തിലാണ് വിജയം നേടുന്നത്.
എവറസ്റ്റ്
* നേപ്പാളിന്റെയും ചൈനയുടെയും അതിർത്തിയിലായി ഹിമാലയൻ മലനിരകളിലെ കൊടുമുടി
* ഉയരം 8,848 മീറ്റർ
* നേപ്പാളിൽ സാഗർമാത എന്നും ടിബറ്റിൽ ചൊമോലുങ്മ എന്നും അറിയപ്പെടുന്നു. ‘പീക്-15’ എന്നായിരുന്നു ആദ്യപേര്.
* 1862-ൽ ബംഗാളിൽനിന്നുള്ള സർവേയറായ രാധാനാഥ് സിങാണ് ‘പീക്-15’ എന്ന പേരിട്ട് വിളിക്കുന്ന കൊടുമുടി ലോകത്തിലെ ഏറ്റവും ഉയരംകൂടിയതാണെന്ന് തിരിച്ചറിയുന്നത്.
* 1865-ൽ ഇന്ത്യയിൽ സർവേയർ ജനറലായ ആൻഡ്രൂ വോ കൊടുമുടിക്ക് എവറസ്റ്റ് എന്ന പേരുനൽകി. സർ ജോർജ് എവറസ്റ്റിന്റെ സ്മരണാർഥമായിരുന്നു ഇത്.
* എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത-ജുങ്കോ താബെ(ജപ്പാൻ)-1975 മേയ്-16
* 1965-ൽ ലഫ്റ്റനന്റ് കമാൻഡർ എം.എസ്. കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ ഒമ്പതുപേരാണ് എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാർ
* ആദ്യ ഇന്ത്യൻ വനിത-ബചേന്ദ്രി പാൽ
* എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി -സി. ബാലകൃഷ്ണൻ
* ഇതുവരെ എവറസ്റ്റ് കീഴടക്കിയവരുടെ എണ്ണം-7,621
പർവതാരോഹകരെ ആദരിച്ച് നേപ്പാൾ
ആദ്യ എവറസ്റ്റ് കീഴക്കലിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് പർവതാരോഹക ഗൈഡുകളെ നേപ്പാൾ വിനോദസഞ്ചാരവകുപ്പ് ആദരിച്ചു. ഷെർപ്പ വിഭാഗത്തിലെ ആയിരക്കണക്കിന് ഗൈഡുകളാണ് നേപ്പാൾ തിങ്കളാഴ്ച വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തത്. ‘ഹിമാലയത്തെ രക്ഷിക്കുക’ എന്ന ബാനറുമേന്തിയായിരുന്നു റാലി.
എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ(28) കീഴടക്കി റെക്കോഡിട്ട കാമി റിതയെയും ലോകത്തെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികൾ രണ്ടുതവണ കയറി റെക്കോഡിട്ട സാനു ഷേർപ്പെയെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ഇരുകാലുകളുമില്ലാതെ എവറസ്റ്റ് ആദ്യമായി കയറിയ ഹരി ബുദ്ധ മാഗറും ചടങ്ങിലെ താരമായി. 2021-ൽ എവറസ്റ്റ് കീഴടക്കിയവർക്കുള്ള സിൽവർ ബാഡ്ജ് നേപ്പാൾ ടൂറിസം മന്ത്രി സുശീല സിർപാലി തകുരി വിതരണം ചെയ്തു. ഇതിൽ ഒരു ഇന്ത്യക്കാരനുമുണ്ട്. എല്ലാവർഷവും മാർച്ചിലാരംഭിക്കുന്ന പർവതാരോഹണ സീസൺ മേയിലാണ് അവസാനിക്കുക


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..