മദീന: ഹിജ്റ വർഷാരംഭംമുതൽ മദീനയിലെ പ്രവാചക പള്ളി സന്ദർശിച്ചത് 20 കോടി വിശ്വാസികൾ. മുഹറം മാസത്തിന്റെ ആരംഭംമുതൽ ദുൽഖ അദ് മാസം തുടക്കംവരെയുള്ള (2022 ജൂലായ് 30 മുതൽ 2023 മേയ് 21 വരെ) പത്തുമാസത്തെ കണക്കാണിതെന്ന് ഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുൾറഹ്മാൻ അൽ സുദൈസ് വിശദീകരിച്ചു.
ഉംറ വിസയിലും സന്ദർശന, ടൂറിസ്റ്റ് വിസകളിലെത്തിയവരും സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മദീന സന്ദർശിക്കാനെത്തിയവരും ഇതിലുൾപ്പെടും. പ്രവാചക മസ്ജിദ് കാര്യനിർവഹണവിഭാഗം വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും സഹകരണത്തോടെ മദീനയിലെത്തിയവർക്കുവേണ്ട സേവനങ്ങൾ നൽകിയതായി അൽസുദൈസ് പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..