ലഹോർ: മേയ് ഒമ്പതിന്റെ കലാപത്തിൽ ജിന്ന ഹൗസ് ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്, പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചോദ്യംചെയ്യാൻ അന്വേഷണസംഘം.
ചൊവ്വാഴ്ച വൈകീട്ട് നാലോടെ ലഹോറിലെ ഖ്വില്ല ഗുജ്ജർ പോലീസ് ആസ്ഥാനത്ത് ഹാജരാകാൻ ഇമ്രാനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. കലാപവുമായി ബന്ധപ്പെട്ട് സർവാർ റോഡ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് നടപടി.
അൽഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിനാണ് ഇസ്‍ലാമാബാദ് ഹൈക്കോടതി പരിസരത്തുനിന്ന് അർധസൈനികവിഭാഗമായ റേഞ്ചേഴ്സ് ഇമ്രാനെ അറസ്റ്റുചെയ്യുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രികെ ഇൻസാഫ്(പി.ടി.ഐ.) രാജ്യവ്യാപകകലാപത്തിന് ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി പ്രവർത്തകർ സൈനിക കമാൻഡറുടെ വസതിയായ ജിന്ന ഹൗസ് ആക്രമിക്കുകയും ചരിത്രപരമായ കെട്ടിടത്തിന് തീവെക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..