ബെയ്ജിങ്: ആദ്യ സാധാരണക്കാരനുൾപ്പെടെ മൂന്ന് യാത്രികരെയും വഹിച്ചുകൊണ്ടുള്ള ചൈനയുടെ ഷെൻഷൗ-16 ബഹിരാകാശദൗത്യം വിജയകരമായി വിക്ഷേപിച്ചു.
പേലോഡ് വിദഗ്ധനായ ഗുയി ഹെയ്ചാവോയാണ് ചൈനയിൽനിന്ന് ബഹിരാകാശത്തെത്തുന്ന ആദ്യ സാധാരണക്കാരൻ. നിർമാണം പൂർത്തിയായ ടിയാങ്‌ഗോങ് ബഹിരാകാശനിലയത്തിലേക്ക് മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള രണ്ടാംദൗത്യമാണിത്. ജിയുഖ്വാൻ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിൽനിന്ന് പ്രാദേശികസമയം രാവിലെ 9.31-ന് ലോങ് മാർച്ച്-2എഫ് റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം.
കുതിച്ചുപൊങ്ങി 10 മിനിറ്റിനുശേഷം റോക്കറ്റിൽനിന്ന് വിച്ഛേദിക്കപ്പെട്ട പേടകം പിന്നീട് ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ബഹിരാകാശനിലയത്തിലെ ടിയാൻഹെ പേടകത്തിലാണ് യാത്രികർ താമസിക്കുക. പടിഞ്ഞാറൻ യുന്നാൻ പ്രവിശ്യയിലെ സാധാരണകുടുംബത്തിൽനിന്നുള്ള ഗുയി, ബെയ്ജിങ് സർവകലാശാലയിലെ എയ്‌റോനോട്ടിക് വിഭാഗം പ്രൊഫസറാണ്. ചൈനയുടെ ഇതുവരെയുള്ള ബഹിരാകാശയാത്രികരെല്ലാം സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗങ്ങളായിരുന്നു. ആദ്യമായാണ് സേനയ്ക്കുപുറത്തുനിന്നുള്ള ഒരു ചൈനീസ് പൗരൻ ബഹിരാകാശത്തേക്ക് യാത്ര നടത്തുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..