ദുബായ്: സന്ദർശകവിസകളുടെ ഗ്രേസ് പിരീഡ് (അധികനാൾ തങ്ങാനുള്ള അനുമതി) കാലാവധി ദുബായും ഒഴിവാക്കി. ദുബായിലെ ട്രാവൽ ഏജൻസികളാണ് ഇക്കാര്യമറിയിച്ചത്. നേരത്തേ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്. ഇതോടെ വിസാകാലാവധി കഴിയുമ്പോൾത്തന്നെ രാജ്യംവിട്ടില്ലെങ്കിൽ പിഴയടയ്ക്കേണ്ടിവരും.
കാലാവധികഴിഞ്ഞ് അധികമായി തങ്ങുന്ന ഓരോദിവസത്തിനും 50 ദിർഹം (1126 രൂപ) വീതമാണ് പിഴ നൽകേണ്ടിവരിക.
നേരത്തേ ഒരുമാസത്തെയോ രണ്ടുമാസത്തെയോ സന്ദർശകവിസയിൽ ദുബായിലെത്തുന്നവർക്ക് 10 ദിവസംകൂടി രാജ്യത്ത് അധികമായി തങ്ങാമായിരുന്നു. ദുബായ് വിസയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി ഇവിടെനിന്നുതന്നെ മടങ്ങുന്നവർക്കാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ഒഴിവാക്കിയത്.
ദുബായിലെ സർക്കാർ സർവീസ് സേവനദാതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി.)യുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..