ദുബായ്: യു.എ.ഇ.യിൽ വ്യക്തികളെ അധിക്ഷേപിക്കൽ, ലഹരിവസ്തുക്കളുടെ കടത്ത്, അനധികൃതമായി വീട്ടുജോലിക്കാരെ നിയമിക്കൽ തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 20 വർഷംവരെ തടവും 50 ലക്ഷം ദിർഹം (ഏകദേശം 11.21കോടി രൂപ)വരെ പിഴയും ശിക്ഷ ലഭിക്കും. അധികൃതരുടെ അനുമതിയില്ലാതെ സംഭാവനകൾ സ്വീകരിക്കുന്നതും നൽകുന്നതുമെല്ലാം ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽവരും.
വ്യക്തികളെ വിഡ്ഢിയെന്ന് വിളിച്ചാൽ ഒരു വർഷം വരെ തടവും 10,000 ദിർഹം(ഏകദേശം2.24ലക്ഷംരൂപ) പിഴയുമാണ് ശിക്ഷ. കസ് കസ് അഥവാ വെളുത്ത പോപ്പി വിത്തുകൾ എന്നറിയപ്പെടുന്ന വസ്തു യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്നത് 20 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
നിയമവിരുദ്ധമായി വീട്ടുജോലിക്കാരെനിയമിച്ചാൽഅരലക്ഷം ദിർഹം(ഏകദേശം 11.21ലക്ഷം രൂപ) മുതൽ 50 ലക്ഷം ദിർഹം വരെയാണ് പിഴ. കൂടാതെ കഠിനതടവും ശിക്ഷയായി ലഭിക്കും. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള അപകടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത്ആറ് മാസം വരെ തടവും ഒന്നര ലക്ഷംദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം.
അധികൃതരുടെ അനുമതിയില്ലാതെ സംഭാവനകൾ സ്വീകരിച്ചാൽരണ്ട് ലക്ഷം ദിർഹം (ഏകദേശം 44.87ലക്ഷംരൂപ)മുതൽ അഞ്ച് ലക്ഷം(ഏകദേശം1.12കോടിരൂപ) ദിർഹം വരെ പിഴശിക്ഷ ഉണ്ടാകും. കൂടാതെ ജയിൽശിക്ഷയും ഫണ്ട് കണ്ടുകെട്ടലും ഉൾപ്പെടെ മറ്റ് ശിക്ഷാ നടപടികളും നേരിടേണ്ടിവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..