ലണ്ടൻ: ചൂടിനാൽ ഭൂമി വിയർക്കുകയാണ്. ആഗോളതാപനവും റെക്കോഡ് വേഗത്തിലെത്തി. ഹരിതഗൃഹപ്രഭാവം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതാണ് കാരണം.
5400 കോടി ടൺ കാർബൺഡയോക്‌സൈഡാണ് മനുഷ്യരാശി ഒരു വർഷം പുറന്തള്ളുന്നത്. 1800 മുതൽ 2023 വരെയുള്ള കാലയളവിൽ ഭൗമ താപനില 1.14 ഡിഗ്രി സെൽഷ്യസ് വർധിച്ചു. ഒരോ ദശാബ്ദത്തിലും 0.2 ഡിഗ്രി സെൽഷ്യസാണ് വർധിക്കുന്നത്. ഈ നിരക്ക് അഭൂതപൂർവമാണെന്നാണ് കാർബൺ ബഹിർഗമനത്തെക്കുറിച്ചുള്ള പഠനത്തിന് നേതൃത്വം നൽകിയ ലീഡ്‌സ് സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ പിയേർസ് ഫോർസ്റ്റർ പറയുന്നത്. ഇത് പലയിടത്തും റെക്കോഡ് ചൂടിന് വഴിയൊരുക്കുന്നു. കാട്ടുതീയ്ക്കും കാരണമാകുന്നു.
താപനിലവർധന പരമാവധി 1.5 ആയി പരിമിതപ്പെടുത്തുകയെന്ന ആഗോളകാലാവസ്ഥാ ലക്ഷ്യം കൈവരിക്കാൻ നിലവിലെ കാർബൺ ബഹിർഗമനം തടസ്സമാകും. ഇപ്പോഴുള്ള കാർബൺബഹിർഗമനത്തോത് അനുസരിച്ച് ഈ ലക്ഷ്യത്തിനായി വകയിരുത്തിയിരിക്കുന്ന കാർബൺ ബജറ്റ് (25,000 കോടി ടൺ) അടുത്ത ആറ് വർഷത്തിനുള്ളിൽത്തന്നെ മറികടക്കും. പിയേർസ് ഫോസ്റ്ററും ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള മറ്റ് 49 ശാസ്ത്രജ്ഞരും ചേർന്നാണ് പഠനം നടത്തിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..