ജിദ്ദ: കോഴിക്കോട്ടുനിന്നുള്ള ആദ്യ സമ്പൂർണ വനിതാഹജ്ജ് വിമാനം ജിദ്ദയിലെത്തി.
എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ്. 3025 എന്ന വിമാനമാണ് 145 തീർഥാടകരുമായി പുണ്യനഗരിയിലെത്തിയത്. കോൺസൽ ജനറൽ ഉൾപ്പെടെയുള്ള ഹജ്ജ് മിഷൻ അധികൃതർ തീർഥാടകരെ ജിദ്ദ ഹജ്ജ് ടെർമിനലിൽ സ്വീകരിച്ചു. ഹജ്ജ് വിമാനം വ്യാഴാഴ്ച വൈകീട്ടാണ് കോഴിക്കോട്ടുനിന്ന് പറന്നുയർന്നത്. രാത്രി സൗദി സമയം 10.45-ഓടെ വിമാനം ജിദ്ദയിലെത്തി. ചരിത്രത്തിലാദ്യമായാണ് വനിതകൾ മാത്രമുള്ള ഹജ്ജ് വിമാനം പുണ്യഭൂമിയിൽ എത്തുന്നത്. കോക്ക്പിറ്റിലും കാബിനിലും മുഴുവൻ സ്ത്രീജീവനക്കാരായിരുന്നു.
സ്വന്തക്കാരായ പുരുഷന്മാർ കൂടെയില്ലാതെ (മെഹ്‌റം) ഹജ്ജിന് പുറപ്പെട്ട ആദ്യസംഘം കൂടിയാണിത്. 76 വയസ്സുള്ള കോഴിക്കോട് സ്വദേശിനി സുലൈഖയാണ് പ്രായംകൂടിയ തീർഥാടക. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾക്കുശേഷം ഇവരെ മക്കയിലേക്ക് പ്രത്യേക ബസിലെത്തിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..