വേഷത്തിൽ സൂക്ഷിച്ചില്ലെങ്കിൽ തുറുങ്കിലടയ്‌ക്കാൻ ചൈന


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: AFP

ബെയ്ജിങ്: വസ്ത്രധാരണത്തിലൂടെയോ അഭിപ്രായത്തിലൂടെയോ ദേശവികാരം വ്രണപ്പെടുത്തുന്നവരെ ജയിലിലടയ്ക്കാൻ ചൈന. ചൈനക്കാരുടെ ആത്മവീര്യം തകർക്കുന്നതോ രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതോ ആയ വസ്ത്രധാരണത്തിനും സംസാരത്തിനുമാണ് വിലക്കുവരുന്നത്. ലംഘിച്ചാൽ പിഴയോ തടവോ ആണ് ശിക്ഷ.

എന്നാൽ, ഏതുതരം വസ്ത്രമാണ് ഉദ്ദേശിക്കുന്നതെന്ന് കരട് നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല. ഇതിനുള്ള നിയമത്തിന്റെ കരടിൽ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം ഈ മാസം 30-ന് അവസാനിക്കും

രാഷ്ട്രീയപരാമർശമുള്ള സന്ദേശങ്ങൾ രേഖപ്പെടുത്തിയ വസ്ത്രത്തിനും ബാനറിനും ചൈനയിൽ വിലക്കുണ്ട്. വിലക്കുലംഘിക്കുന്നവരെ ലഹളയും കുഴപ്പവുമുണ്ടാക്കി എന്ന കുറ്റത്തിന് പോലീസ് അറസ്റ്റുചെയ്യാറുമുണ്ട്.

ഈമാസം ആദ്യം തെക്കൻനഗരമായ ഷെൻഷനിൽ പുരുഷൻ പാവാടധരിച്ച് സാമൂഹികമാധ്യമത്തിൽ വീഡിയോ ഇട്ടിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി.

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും ഓർമദിനങ്ങളിലും ചൈനക്കാർ ജാപ്പനീസ് വസ്ത്രം ധരിക്കുന്നത് തടയാനാകും നിയമനിർമാണമെന്ന് നാട്ടുകാർ വാർത്താ ഏജൻസിയായ എ.എഫ്.പി.യോടു പറഞ്ഞു. ജാപ്പനീസ് വേഷമായ കിമോണോ ധരിച്ച് സുഷൗനഗരത്തിൽ ഫോട്ടോഷൂട്ട് നടത്തിയ സ്ത്രീയെ കഴിഞ്ഞവർഷം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..