ജി.കേശവൻ നായർ

തിരുവനന്തപുരം: ആനയറ ചന്ദ്രകാന്തത്തിൽ ഹൗസ് നമ്പർ-194 ൽ ജി.കേശവൻ നായർ (82-റിട്ട. കെ.എസ്.ഇ.ബി.) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: കെ.സി.ബിന്ദു (അധ്യാപിക, ആനയറ യു.പി.എസ്.), കെ.സി.സന്തോഷ്‌ കുമാർ (ആധാരം എഴുത്ത്), കെ.സി.സുരേഷ് കുമാർ (സെയിൽസ് മാനേജർ, വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ്). മരുമക്കൾ: എം.എസ്.പ്രസാദ് (റിട്ട. എസ്.ഐ.ഒ., ഗവ.എൻജിനീയറിങ് കോളേജ്, വയനാട് ), വിവാ ദേവി, ടി.മല്ലിക (ഓവർസിയർ, പി.ഡബ്ല്യു.ഡി.). സഞ്ചയനം ഞായറാഴ്ച.

3 hr ago


ആർ.തുളസി

നരുവാമൂട്‌: നടുക്കാട്‌ ചാലശ്ശേരി മേലേ പുത്തൻവീട്ടിൽ ആർ.തുളസി (61) അന്തരിച്ചു. ഭർത്താവ്‌: മോഹനൻ നായർ. മക്കൾ: സുരേഷ്‌കുമാർ (അനി), മഹേഷ്‌. മരുമക്കൾ: പ്രിയ, ശിവരഞ്ജിനി. സഞ്ചയനം ഞായറാഴ്ച 8.30-ന്‌.

3 hr ago


എസ്‌.ഷാജി

കല്ലിയൂർ: തെറ്റിവിള ചരുവിള പുത്തൻവീട്ടിൽ പരേതനായ ജി.സ്റ്റീഫന്റെയും സുലോചന ബായിയുടെയും മകൻ എസ്‌.ഷാജി(39) അന്തരിച്ചു. ഭാര്യ: സ്മിതാ ജാസ്മിൻ. മകൾ: അഖില എസ്‌.ജാസ്മിൻ. പ്രാർഥന ബുധനാഴ്ച വൈകീട്ട്‌ നാലിന്‌.

3 hr ago


ജി.സഹദേവൻ

തിരുവനന്തപുരം: പൂന്തുറ പുതുവൽ പുത്തൻവീട്ടിൽ ജി.സഹദേവൻ(94) അന്തരിച്ചു. പൂന്തുറ ധീവരസഭ കരയോഗം കാര്യസ്ഥനായിരുന്നു. ഭാര്യ: എൽ.തങ്കമ്മ. മക്കൾ: പരേതനായ സുധാകരൻ എസ്‌., നിർമല ടി., എസ്‌.ബാബു(ഗൾഫ്‌), ബേബി ടി., ചന്ദ്രൻ എസ്‌. മരുമക്കൾ: ജയശ്രീ, പരേതനായ ശങ്കരൻ, വിനിത, സുരേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്‌.

3 hr ago


പി.തങ്കമ്മ

തിരുവനന്തപുരം: വാമനപുരം പെരുമ്പ്രാവള്ളിൽ പി.തങ്കമ്മ(94) വഞ്ചിയൂർ ഖാദിബോർഡിനു സമീപം വി.ആർ.എ.എ-23 ൽ അന്തരിച്ചു. ഭർത്താവ്‌: പരേതനായ എൻ.ഗോപാലപിള്ള. മക്കൾ: ജി.മുരളീധരൻ നായർ, പരേതനായ ജി.രവീന്ദ്രൻ നായർ, പരേതനായ ജി.ശശിധരൻ നായർ, ടി.പദ്‌മകുമാരി, ജി.വിജയകുമാരൻ നായർ, പി.ടി.രമാദേവി, പി.ടി.ജയശ്രീ. മരുമക്കൾ: പരേതയായ എസ്‌.ജയശ്രീ. പരേതയായ പി.സുഷമ, ആർ.ശ്രീധരൻപിള്ള, ബിന്ദു ജെ.എസ്‌., പരേതനായ എൻ.രാജസേനൻ നായർ, എസ്‌.ജഗദീഷ്‌. സഞ്ചയനം വെള്ളിയാഴ്ച 8.30-ന്‌.

3 hr ago

രവീന്ദ്രൻ പിള്ള

ഇരവിപുരം: കാവൽപ്പുര സ്നേഹനഗർ-83 കട്ടിയിൽവീട്ടിൽ രവീന്ദ്രൻ പിള്ള (60) അന്തരിച്ചു. ഭാര്യ: അനിത. മക്കൾ: കണ്ണൻ, അശ്വതി. മരുമക്കൾ: സുമീഷ, അഷ്ടമൻ (സജി). സഞ്ചയനം ഞായറാഴ്ച.

3 hr ago


രുദ്രാണി

കിളികൊല്ലൂർ: വേണാട് നഗർ-149, ഓഞ്ഞനാട്ട് പുത്തൻവീട്ടിൽ രുദ്രാണി (95) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞൂള്ള. മക്കൾ: ഭാനുമതി, രാമചന്ദ്രൻ, സുരേന്ദ്രൻ, രമ, ലതിക. മരുമക്കൾ: സുശീല, അമുദ, രാധാകൃഷ്ണൻ, പരേതരായ വസുന്ധരൻ, കനകരാജൻ.

3 hr ago


ജാനകി അമ്മ

പനയം: കണ്ടച്ചിറ മാങ്കിശ്ശേരിമേലതിൽ ജാനകി അമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പരേതനായ രാമകൃഷ്ണൻ (വിമുക്തഭടൻ), രാധാമണി, രാധാകൃഷ്ണൻ, രാഗിണി (റിട്ട. ഇ.എസ്.ഐ., പെരിനാട്), രാധിക, അപ്പുണ്ണി (റിട്ട. സി.ഐ.എസ്.എഫ്., ജവാൻ). മരുമക്കൾ: ഇന്ദിര, പരേതനായ തുളസീധരൻ, രമ, പരേതനായ അശോകൻ (ഇ.എസ്.ഐ., പാരിപ്പള്ളി), പ്രേംകുമാർ (ബി.എസ്.എൻ.എൽ.), ലളിത.

3 hr ago


എൻ.ദിവാകരൻ

കൊട്ടിയം: മുഖത്തല പാങ്കോണം (വിളയിൽ വീട്, മുള്ളുവിള) മംഗലശ്ശേരിയിൽ എൻ.ദിവാകരൻ (75) അന്തരിച്ചു. ഭാര്യ: സുജാത. മക്കൾ: ഷാജി ദിവാകരൻ, സജീവ്, സജിത. മരുമക്കൾ: കവിത, സജിന, ഷിജോ. മരണാനന്തരച്ചടങ്ങ് ഞായറാഴ്ച എട്ടിന്.

3 hr ago


അബ്ദുൽ ഖരീം

കിളികൊല്ലൂർ: പേരൂർ കൊച്ചുപുളിയത്ത് വീട്ടിൽ അബ്ദുൽ ഖരീം (80) അന്തരിച്ചു. ഭാര്യ: ആബിദ ബീവി. മക്കൾ: സാദിക്ക്, സിയാദ്, റഹുമത്ത്, സാജിത്, സിദ്ദിക്ക്. മരുമക്കൾ: സാജിത, ഷെമീമ, റസീന, സുമയ്യ, സമദ്.

3 hr ago

സ്കൂട്ടർ യാത്രക്കാരൻ കാറിടിച്ച് മരിച്ചു

അടൂർ: കാറിടിച്ച് സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്ത യുവാവ് മരിച്ചു. പറക്കോട് വടക്ക് ചിരണിക്കൽ ഉടയാനവിളയിൽ അബ്ദുൽ റസാക്കിന്റെയും അമിനാ ബീവിയുടെയും മകൻ ഷെമീർ(28)ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ചിരണിക്കൽ സ്വദേശി രാജീവ് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. നഗരത്തിൽ കോടതിക്കുസമീപം ഞായറാഴ്ച രാത്രി 10.30-നായിരുന്നു അപകടം. സ്കൂട്ടറിൽ ഇടിച്ചശേഷം നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്. ഷെമീറിന്റെ സഹോദരി ഷെറീന.

3 hr ago


ഷൺമുഖൻ ആചാരി

മല്ലപ്പള്ളി: മാങ്ങാക്കുഴിയിൽ തട്ടാരോത്ത് ഷൺമുഖൻ ആചാരി(75) അന്തരിച്ചു. ഭാര്യ: തോട്ടയ്ക്കാട് മേച്ചേരിൽ പരേതയായ രാജമ്മ. മക്കൾ: സുരേഷ്, സതീഷ്, സുനിൽ, സജിത്. മരുമക്കൾ: ഗിരിജ, അഞ്ജു, ശ്രീജ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

Sep 26, 2022


രാമകൃഷ്ണൻ ആശാരി

അയിരൂർ: മൂക്കന്നുർ ആശാരിപറമ്പിൽ രാമകൃഷ്ണൻ ആശാരി (79) അന്തരിച്ചു. ഭാര്യ: രാധാമണി (ചെറുകോൽ കാരുതറ കുടുംബാഗം). മക്കൾ: രാധാകൃഷ്ണൻ, രവി, രമ, മധു, ഗീത. മരുമക്കൾ: ശോഭന, ലളിത, സുജ, ജയചന്ദ്രൻ, പ്രകാശ്. സംസ്‌കാരം തിങ്കളാഴ്ച പത്തിന്.

Sep 26, 2022


ലിബു എം.ബാബു

പെരിങ്ങനാട്: മംഗലത്ത് പുത്തൻവീട്ടിൽ (വളക്കാലിൽ) എം.വി.ബാബുവിന്റെയും ലാലിയുടേയും മകൻ ലിബു എം.ബാബു(38) അന്തരിച്ചു. മകൻ: ഏഡൻ വർഗീസ് ലിബു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം പെരിങ്ങനാട് സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

Sep 26, 2022


ശ്രീനിവാസൻ

കുറ്റൂർ: തെങ്ങേലി പോത്തള്ളത് വടക്കേതിൽ ദാമോദരന്റെ മകൻ ശ്രീനിവാസൻ(65) അന്തരിച്ചു. ഭാര്യ: ലീലാമണി. സഹോദരങ്ങൾ: സോമരാജൻ, ഓമന, മനോരമ, അജികുമാർ. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

Sep 26, 2022

ഗോപിനാഥൻ

മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് 10-ാം വാർഡിൽ തെക്കേയറ്റത്ത് ഗോപിനാഥൻ (68) അന്തരിച്ചു. കേരള സ്പിന്നേഴ്സിലെ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: സുവർണ. മക്കൾ: ധനൽ. അതുല്ല്യ. സഞ്ചയനം ഒക്ടോബർ ഒന്നിന് 3.30-ന്.

3 hr ago


വിശാലാക്ഷി

മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് 8-ാംവാർഡ്‌ ചിറയിൽ വിശാലാക്ഷി (68) അന്തരിച്ചു. ഭർത്താവ്: എൻ. കൈലാസൻ. മക്കൾ: കെ. ബാബു, കെ. മധു. മരുമക്കൾ: കെ.എസ്. രാഗി (എം.ജി. യുണിവേഴ്സിറ്റി എറണാകുളം), ശീതൾ (ശങ്കേഴ്സ് ആലപ്പുഴ). സഞ്ചയനം വ്യാഴാഴ്ച 3.30-ന്.

3 hr ago


ജനാർദനൻ നായർ

ചാരുംമൂട്: നൂറനാട് എരുമക്കുഴി ചെറുകരയിൽ ജനാർദനൻ നായർ (74) അന്തരിച്ചു. ഭാര്യ: എം.ജി. സുകുമാരിയമ്മ (പാറ്റൂർ മലയിൽ പുത്തൻവീട്ടിൽ കുടുംബാംഗം). മകൾ: എസ്. മായദേവി (താലൂക്ക് ഓഫീസ്, ചെങ്ങന്നൂർ). മരുമകൻ: പി.ബി. സുരേഷ് കുമാർ (റാസൽഖൈമ). സഞ്ചയനം ഞായറാഴ്ച എട്ടിന്.

3 hr ago


എൻ. ശ്രീധരൻ ആചാരി

ചാരുംമൂട്: ചുനക്കര തെക്ക് വാലുപറമ്പിൽ കിഴക്കതിൽ എൻ. ശ്രീധരൻ ആചാരി (98) അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച ഏഴിന്.

3 hr ago


കലാവതി ഉദയവർമ

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ്‌ വാരനാട് ചെങ്ങണ്ട കേരളവിലാസം കോവിലകത്ത് സൗപർണികയിൽ കലാവതി ഉദയവർമ (66) അന്തരിച്ചു. തിരുവല്ല എണ്ണയ്ക്കാട്ട് കൊട്ടാരം കുടുംബാംഗമാണ്. ഭർത്താവ്: വാരനാട് ദേവസ്വം പ്രസിഡന്റ് കെ.എൻ. ഉദയവർമ (റിട്ട.ഉദ്യോഗസ്ഥൻ, ടി.എം.എം.സി.). മക്കൾ: ശരണ്യ യു. വർമ, സൗഭാഗ്യ യു. വർമ. മരുമക്കൾ: രഞ്ജിത്ത് വർമ, വിനായക്. സഹോദരങ്ങൾ: രതീദേവി, ഉപേന്ദ്രവർമ, വസുന്ധരാദേവി, മനോജ് വർമ, മീനാക്ഷി വർമ, പരേതരായ നരേന്ദ്രവർമ, ഉദയവർമ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം വീട്ടുവളപ്പിൽ.

3 hr ago

തങ്കപ്പൻ നായർ

കാട്ടൂർ: മാങ്ങാതറയിൽ തങ്കപ്പൻ നായർ (പൊന്നുമണി-80) അന്തരിച്ചു. ഭാര്യ: പൊന്നമ്മ. മക്കൾ: മിനി കുമാരി, ബിന്ദു കുമാരി. മരുമക്കൾ: രാധാകൃഷ്ണൻ നായർ, ബിജു എസ്.നായർ. സംസ്കാരം ബുധനാഴ്ച 11-ന്.

3 hr ago


ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പട്ടയക്കുടി: വെള്ളിയാഴ്ച വണ്ണപ്പുറം നാല്പതേക്കർ പെട്രോൾപമ്പിന്‌ സമീപം ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടയക്കുടി ചിറയിൽ ഷാജിയുടെ മകൻ അനിജോ ഷാജി(19) ആണ്‌ മരിച്ചത്. വ്യാഴാഴ്ച രാത്രി 11-ന് വണ്ണപ്പുറം നാല്പതേക്കർ പെട്രോൾ പമ്പിന്‌ സമീപമായിരുന്നു അപകടം. അമ്മ: ലിസമ്മ. സഹോദരിമാർ: ഷാനിൽ, ഷാലറ്റ്. സംസ്‌കാരം ചൊവ്വാഴ്ച 10-ന് വെൺമണി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

3 hr ago


കെ.എസ്.ദാനിയേൽ

മുട്ടം: തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂൾ മുൻ അധ്യാപകൻ കുടംപുളിക്കൽ കെ.എസ്.ദാനിയേൽ (84) അന്തരിച്ചു. മുട്ടം സഹകരണബാങ്ക് പ്രസിഡന്റ്, പെൻഷനേഴ്‌സ് യൂണിയൻ മുട്ടം യൂണിറ്റ് പ്രസിഡന്റ്, 73 വർഷം സി.എസ്.ഐ.സഭയിലെ സൺഡേ സ്കൂൾ അധ്യാപകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ റിട്ട. അധ്യാപിക വി.ജി.അന്നമ്മ വാഴത്തോട്ടം കുടുംബാംഗം. മക്കൾ: സാം ക്രിസ്റ്റി ഡാനിയേൽ (റിട്ട. ഐ.പി.എസ്.), ജോർജ് ഡാനിയേൽ (റിട്ട.എക്‌സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ്). മരുമക്കൾ: ലിസി സാം (റിട്ട. ഹെഡ്മിസ്ട്രസ്, സി.എം.എസ്. ഹൈസ്കൂൾ, കൂവപ്പള്ളി), കെ.വി.ലീലാമ്മ (റിട്ട. ടീച്ചർ, വി.എം.എസ്.ഹൈസ്കൂൾ, മേലുകാവ്).

3 hr ago


ത്രേസ്യാമ്മ

കുടയത്തൂർ: പാറപ്ലാക്കൽ ത്രേസ്യാമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ മൈക്കിൾ. പരേത പാല കിഴപറയാർ വടക്കേൽ കുടുംബാംഗമാണ്. മക്കൾ: മാത്യു (ബേബി) കുടയത്തൂർ, സണ്ണി മേലുകാവ്, പരേതരായ ടോമി, ജയിംസ്. മരുമക്കൾ: ഷേർലി, അച്ചാമ്മ. സംസ്‌കാരം ചൊവ്വാഴ്ച 10.30-ന് കുടയത്തൂർ സെന്റ് അഗസ്ത്യൻ ദേവാലയത്തിൽ.

3 hr ago


ആന്റണി സ്‌കറിയ

മുട്ടം: കാക്കൊമ്പ് പുഴക്കരയിൽ ആന്റണി സ്‌കറിയ (കുട്ടിച്ചൻ-79) അന്തരിച്ചു. ഭാര്യ ചിന്നമ്മ ആന്റണി. മക്കൾ: സാജൻ (ഓസ്‌ട്രേലിയ), സ്വപ്ന (ഹൈദരാബാദ്), സിജോ (ഓസ്‌ട്രേലിയ), സ്മിത (ഇംഗ്ലണ്ട്). മരുമക്കൾ: ബിനു, ജോസഫ്, സിനി, ജെയിംസ്. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് കാക്കൊമ്പ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

3 hr ago

വേദപ്രകാശ്

തൊടുപുഴ: ആദിത്യനിവാസിൽ (ജ്യോതി) വേദപ്രകാശ് (ബാബു-50) അന്തരിച്ചു. പുരുഷോത്തമന്റെ (റിട്ട. ആർ.എം.എസ്. സൂപ്രണ്ട്) മകനാണ്. ഭാര്യ: ഫോർട്ട്കൊച്ചി സ്വദേശിനി ബിന്ദു. മകൻ: ആദിത്യശങ്കർ. സഹോദരി: രേഖ (ഇടപ്പിള്ളി).

3 hr ago


കമലാക്ഷി

ഈട്ടിത്തോപ്പ്: വെള്ളാപ്പള്ളിൽ കമലാക്ഷി (93) അന്തരിച്ചു. ഭർത്താവ്: കുഞ്ഞുകുട്ടി. പരേത തണ്ടാശ്ശേരിയിൽ കുടുംബാംഗം. മക്കൾ: ഗോപിനാഥൻ, രാജൻ, വാസൻ, ആനന്ദവല്ലി, ലീല, ബിന്ദു മരുമക്കൾ: പുഷ്പരാജി, ഉഷ, മിനി, ശശി, വിശ്വംഭരൻ, ജയ്‌മോൻ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.

Sep 26, 2022


തോമസ് മത്തായി

ഇരട്ടയാർ: നാങ്കുതൊട്ടി ളാമണ്ണിൽ തോമസ് മത്തായി (88) അന്തരിച്ചു. ഭാര്യ: പരേതയായ ചിന്നമ്മ (കുരിശുംമൂട്ടിൽ കുടുംബാംഗം). മക്കൾ: വത്സമ്മ, രാജു, ടോമിച്ചൻ, തങ്കച്ചൻ, ബാബുക്കുട്ടി, സുജുമോൾ, സജിമോൻ. മരുമക്കൾ: ജോയി മൂലക്കാട്ട്, ലീലാമ്മ, മേരിക്കുട്ടി, വത്സമ്മ, കൊച്ചുറാണി, സുരേഷ്, സോളി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30-ന് നാങ്കുതൊട്ടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

Sep 26, 2022


രാജേഷ്

കുഞ്ചിത്തണ്ണി: ആഡിറ്റ് ഉറുമ്പയ്ക്കൽ ഒ.ആർ.രാജേഷ് (43) അന്തരിച്ചു. ഭാര്യ: ദീപ (നെയ്യശ്ശേരി വയലുംങ്കര കുടുംബാംഗം). മക്കൾ: അർജുൻ, അമേയ. സംസ്കാരം തിങ്കളാഴ്ച രാവിലെ പതിനൊന്നിന് ആഡിറ്റിലെ വീട്ടുവളപ്പിൽ.

Sep 26, 2022


വി.സുകുമാരൻ നായർ

കെ.ചപ്പാത്ത്: പൊരികണ്ണി ചിറത്തലയ്ക്കൽ വി.സുകുമാരൻ നായർ (69) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: ഷിബു, ഷീബ, ഷീന. മരുമക്കൾ: പ്രഭ, രാജേഷ്, സിബി. സംസ്കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ.

Sep 26, 2022

കമലമ്മ

പറവൂർ: കേസരി റോഡ് ശിവ നിവാസിൽ കമലമ്മ (84) അന്തരിച്ചു. ഭർത്താവ്: റിട്ട. കോടതി ജീവനക്കാരൻ ശിവശങ്കരപിള്ള. മക്കൾ: എസ്. മധുകുമാർ, എസ്. ജയകുമാർ (എക്‌സൈസ് പ്രിവന്റീവ് ഓഫീസർ, ഞാറയ്ക്കൽ റേഞ്ച്), പരേതനായ എസ്. അനിൽകുമാർ.

3 hr ago


പി.വി. എബ്രഹാം

കാക്കനാട്: വാഴക്കാല പെട്ടിമൂലപ്പറമ്പിൽ എം.ആർ.എഫ്. റിട്ട. ജീവനക്കാരൻ പി.വി. എബ്രഹാം (പാപ്പച്ചൻ-87) അന്തരിച്ചു. ഭാര്യ: മറിയാമ്മ. മക്കൾ: സൂസൻ, വർഗീസ്, സോഫി. മരുമക്കൾ: ജോൺ, ജോസഫ്. സംസ്കാരം ചൊവ്വാഴ്ച 12-ന് ഏലൂർ സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് സെമിത്തേരിയിൽ.

3 hr ago


ശോശാമ്മ

പെരുമ്പാവൂർ: പുല്ലുവഴി കാളമ്മാലിൽ ശോശാമ്മ (91) അന്തരിച്ചു. ഇരിങ്ങോൾ അയ്യായത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.പി. പൗലോസ്. മക്കൾ: പൗലോസ്, കുര്യാക്കോസ്, ഏല്യാമ്മ, വർഗീസ്, അന്നമ്മ, എൽദോസ്. മരുമക്കൾ: വിൻസി, ലൗലി, ആനി, റൂബി, പരേതരായ ബാബു, ചാക്കോച്ചൻ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് നെല്ലിമോളം സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

3 hr ago


മഹേന്ദ്രകുമാർ

അരൂർ: ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് 16-ാം വാർഡ് മേഘ നിവാസിൽ മഹേന്ദ്രകുമാർ (61) അന്തരിച്ചു. ഭാര്യ: മണിക്കുട്ടി. മക്കൾ: മേഘ, മനു. മരുമകൻ: വിനീത്. സഞ്ചയനം ശനിയാഴ്ച (ഒക്ടോബർ ഒന്ന്) 9.45-ന്‌.

3 hr ago


ദേവസിക്കുട്ടി

അങ്കമാലി: ചമ്പന്നൂർ ഗോപുരത്തിങ്കൽ വീട്ടിൽ ദേവസിക്കുട്ടി (71) അന്തരിച്ചു. ഭാര്യ: കാഞ്ഞൂർ ചോറ്റുപുറം കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: റെജി, ആന്റണി, മാർട്ടിൻ. മരുമക്കൾ: ബൈജു, ജിൻഷി, അഞ്ജു. സംസ്കാരം ചൊവ്വാഴ്ച 3-ന് ചമ്പന്നൂർ സെയ്ന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ.

3 hr ago

പൊള്ളലേറ്റ് മരിച്ചനിലയിൽ

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പതിയാശ്ശേരി മണത്തല വീട്ടിൽ രാജമ്മ(64)യെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്‌ച രാവിലെ രാജമ്മയെ കാണാതായതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് വീടിനോട് ചേർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ്: ശേഖരൻ. മക്കൾ: രജീഷ്, രമ്യ. മരുമകൾ: അഖില.

3 hr ago


സുധീർഘോഷ്

കാറളം: ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പരേതനായ പി.കെ. വിജയഘോഷിന്റെ സഹോദരൻ പുഴേക്കടവിൽ സുധീർഘോഷ് (61) അന്തരിച്ചു. ഭാര്യ: ബീന. മക്കൾ: ശ്രീകുമാർ, ഗൗതമി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.

3 hr ago


മേരി

മുരിങ്ങൂർ: സാൻജോ നഗർ ചക്കാലമറ്റത്ത് പനംകുളത്തുകാരൻ മേരി (87) അന്തരിച്ചു. ഭർത്താവ്: ജെയ്ക്കബ്. മക്കൾ: ഷാജി (ചാർട്ടേഡ് അക്കൗണ്ടന്റ്), ജെയ്‌സൺ (ബിസിനസ്), ലിയോ. മരുമക്കൾ: സിജി, സിനി, നിജി.

3 hr ago


കാളു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം നാളിയാട്ട് കാളു (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കറപ്പൻ. മക്കൾ: മണി, ഷീല, ബാബു, ഷീജ, രഞ്ചിത, രേഖ, രതീഷ്. മരുമക്കൾ: പ്രഭാകരൻ, കൃഷ്ണൻകുട്ടി, ഷൈലജ, ഗോപാലകൃഷ്ണൻ, മനോഹരൻ, കൃഷ്ണൻകുട്ടി.

3 hr ago


രാമൻകുട്ടി

വെള്ളാഞ്ചിറ: പൊരുന്നുംകുന്ന് പെരുങ്ങോട്ടുകരക്കാരൻ രാമൻകുട്ടി (82) (റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ) അന്തരിച്ചു. ഭാര്യ: പുഷ്പാവതി. മക്കൾ: ജിജോ, വിജീഷ്, വിൽജി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വർഷ, ശശീന്ദ്രൻ.

3 hr ago

കാർത്ത്യായനിക്കുട്ടി

ശ്രീകൃഷ്ണപുരം: ചുങ്കത്ത് കാർത്ത്യായനിക്കുട്ടി (69) അന്തരിച്ചു. ഭർത്താവ്: കാക്കശ്ശേരി പരേതനായ ബാലകൃഷ്ണൻനായർ. മക്കൾ: മുരളീധരൻ, ഹരിദാസൻ. മരുമക്കൾ: ഷീബ, ശോഭ.

3 hr ago


തത്ത

കിഴക്കഞ്ചേരി: മമ്പാട് ലക്ഷംവീട്ടിൽ തത്ത (95) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: കമലം, കൃഷ്ണൻകുട്ടി, പരേതനായ വേലായുധൻ. മരുമക്കൾ: കമലം, വിജയ, പരേതനായ മോഹനൻ.

3 hr ago


കുപ്പൻകുട്ടി

പാലക്കാട്: കൊട്ടേക്കാട് കുണ്ടുകാട് മാരുതിനിവാസിൽ കുപ്പൻകുട്ടി (78) അന്തരിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: സുമതി, വിനോദ്, വിനേഷ്, കൃഷ്ണകുമാർ. മരുമക്കൾ: സുദേവൻ, സജിത, സൗമ്യ.

3 hr ago


സി.കെ. വിദ്യാധരൻ നായർ

ചെർപ്പുളശ്ശേരി: വിമുക്തഭടൻ നെല്ലായ പൊമ്പിലായ ചൂരക്കാപ്പറ്റക്കളത്തിൽ സി.കെ. വിദ്യാധരൻ നായർ (84) അന്തരിച്ചു. പൊമ്പിലായ ഭഗവതിക്ഷേത്രം കമ്മിറ്റി മുൻ പ്രസിഡന്റാണ്. ഭാര്യ: ഗൗരിയമ്മ. മക്കൾ: സുഭാഷ്, സുരേഷ്, സ്മിത. മരുമക്കൾ: വത്സല, ദീപ, ശശികുമാർ.

3 hr ago


പങ്കജാക്ഷി അമ്മ

നെന്മാറ: കണിമംഗലം എന്തൻപാത വൃന്ദാവൻ വീട്ടിൽ പങ്കജാക്ഷി അമ്മ (തങ്കം-71) അന്തരിച്ചു. മക്കൾ: ജയശ്രീ, രാധിക (ജയശ്രീ ഓട്ടോ). മരുമക്കൾ: വിജയകുമാർ, ഗോപാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വക്കാവ് വാതകശ്മശാനത്തിൽ.

3 hr ago

ചന്തു

കൊണ്ടോട്ടി: എക്കാപറമ്പ് കാളമ്പ്രം ചോലയിൽ ചന്തു (62) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: രാജശ്രീ, നിഷ, ബാബുരാജ് (നിയോജകമണ്ഡലം മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്‌), ബിനു, രമേശ്. മരുമക്കൾ: അനിൽകുമാർ, രാജേഷ്, സൽഷ.

3 hr ago


അബ്ദുൽ അസീസ്

തിരൂർ: വെട്ടം പരിയാപുരം മഹല്ല് ജുമാ മസ്ജിദ് മുൻ ജീവനക്കാരൻ (മുഹദ്ദിം) അബ്ദുൽ അസീസ് (74) അന്തരിച്ചു. ഭാര്യമാർ: ഉമ്മു കുൽസു, പരേതയായ നഫീസു. മക്കൾ: അബ്ദുൽഫത്തഹ്, മുഹമ്മദ് ബഷീർ, സാറാ ബീവി, ഉമ്മു ഹബീബ. മരുമക്കൾ: ഷംസുദ്ദീൻ (സൗദി), അഫ്സർ, ഷാജിദ, റംസീന.

3 hr ago


അബൂബക്കർ

മുസ്‌ലിയാരങ്ങാടി: മഞ്ഞപ്പുല്ലത്ത് അബൂബക്കർ (60) അന്തരിച്ചു. പിതാവ്: അബ്ദുറഹ്‌മാൻ ഹാജി. മാതാവ്: ഫാത്തിമക്കുട്ടി ഹജ്ജുമ്മ. ഭാര്യ: ഹസീന ജാസ്‌മിൻ കോടിതൊടിക. മക്കൾ: അബുൽഹസ്സൻ, മുഹമ്മദ് അസ്ഹറുദ്ദീൻ. മരുമക്കൾ: കെ. നജ്മ, വി.ടി. നിഹാല. സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, അബ്ദുള്ളക്കുട്ടി, ഖദീജ.

3 hr ago


വേലായുധൻ

ചേന്നര: കൊണ്ടയൂർപടി വേലായുധൻ (65) അന്തരിച്ചു. ഭാര്യ: പദ്‌മാവതി. മക്കൾ: അരുൺ, അരുണ, അർച്ചന. മരുമക്കൾ: സുനിൽകുമാർ, അരുൺജിത്ത്, ആതിര.

3 hr ago


സ്വാമിനാഥൻ

നിലമ്പൂർ: മണലൊടി ചാച്ചാജി നഗറിൽ റിട്ട. ബി.എസ്.എൻ.എൽ. ജീവനക്കാരൻ യു.കെ. സ്വാമിനാഥൻ (63) അന്തരിച്ചു. ഭാര്യ: ഷീബ. മക്കൾ: രേഷ്മ, രഞ്ജിമ. മരുമകൻ: ജിതീഷ്. സംസ്കാരം ചൊവ്വാഴ്ച 10.30-ന് നിലമ്പൂർ മുനിസിപ്പൽ വാതകശ്മശാനത്തിൽ.

3 hr ago

മൊയ്തീൻ ഹാജി

കിഴക്കോത്ത്: മേലെചാലിൽ പുളിക്കിൽ മൊയ്തീൻഹാജി (86) അന്തരിച്ചു. മുൻകാല ചായപ്പൊടി വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, അബ്ദുള്ള, സഫിയ, സൗദ. മരുമക്കൾ: അബ്ദുറഹ്‌മാൻ, സാജിദ്, റംല, സുഹറ.സഹോദരങ്ങൾ: അഹമ്മദ് മുസ്‌ല്യാർ, അബൂബക്കർ ഹാജി, അബ്ദുറഹ്‌മാൻകുട്ടി ഹാജി, മറിയ, പരേതയായ ഖദീജ.

3 hr ago


കുഞ്ഞാമി

കുറ്റ്യാടി: നരിക്കൂട്ടുംചാൽ കാര്യാട്ട് കുഞ്ഞാമി (75) അന്തരിച്ചു. പിതാവ്: പരേതനായ മണോളി അമ്മദ് മാസ്റ്റർ. മാതാവ്: പരേതയായ വടക്കയിൽ ബീയ്യാത്തു. ഭർത്താവ്: പരേതനായ കാര്യാട്ട് സൂപ്പി. മക്കൾ: പാത്തു, കുഞ്ഞമ്മദ്, കുഞ്ഞിമറിയം, ജമീല, സഫിയ (അധ്യാപിക, എം.യു.എം.എച്ച്.എസ്.എസ്. വടകര), ആരിഫ, പരേതനായ ബഷീർ. മരുമക്കൾ: നഫീസ, ആസ്യ, അബ്ദുറഹ്‌മാൻ, നൗഷാദ് (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം) അസീസ്, പരേതരായ സൂപ്പി, മൊയ്തു. സഹോദരങ്ങൾ: മണോളി മൊയ്തു മാസ്റ്റർ, പരേതരായ വടക്കയിൽ ഇബ്രായി മാസ്റ്റർ, മണോളി കുഞ്ഞബ്ദുള്ള, ഹസൻ, മറിയം, ഹലീമ, അയിഷ.

3 hr ago


അബ്ദുൽ ഗഫൂർ

കിനാലൂർ: കരിമ്പിൻ അബ്ദുൽ ഗഫൂർ (54) അന്തരിച്ചു. ഭാര്യ: ശാഹിദ. മക്കൾ: ശംലാൻ, ഫൈഹ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, മുഹമ്മദ് അലി, മനാഫ്, സൈനബ.

3 hr ago


കുഞ്ഞിരാമൻ

തിരുവള്ളൂർ: കൊച്ചാംവെള്ളി കുഞ്ഞിരാമൻ (94) അന്തരിച്ചു. സി.പി.എം. കണ്ണമ്പത്ത്കര ബ്രാഞ്ച് മെമ്പറാണ്. കർഷകസംഘം തിരുവള്ളൂർ വില്ലേജ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നാരായണി. മക്കൾ: ബാലൻ, കമല, ജാനു, നാരായണൻ, കൃഷ്ണൻ, ഗംഗാധരൻ, ചന്ദ്രൻ, ദിനേശൻ. മരുമക്കൾ: പി.കെ. ദേവി, എം. ബാലൻ, കുഞ്ഞിരാമൻ, സുമതി, ഷീജ, ഷൈമ, ശോഭ.

3 hr ago


ബാലൻ

തൊട്ടിൽപ്പാലം: കോളിത്തെറ്റ് കുഞ്ഞിപ്പറമ്പത്ത് ബാലൻ (58) അന്തരിച്ചു. ഭാര്യ. രമണി. മക്കൾ. രജനി, രജില. മരുമക്കൾ. സുനിൽകുമാർ, ശ്രീജിത്ത്. സഹോദരങ്ങൾ. നാണു, മാതു, ദേവി, വനജ, ഗിരിജ. സഞ്ചയനം വ്യാഴാഴ്ച.

3 hr ago

മേരി തോമസ്

കല്പറ്റ: എമിലി ചെമ്മായത്ത് മേരി തോമസ് (92) അന്തരിച്ചു. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: മേഴ്സി, ഗ്രേസി, ജോസ്, ബേബി, റോസി. മരുമക്കൾ: അലോഷ്യസ്, വിൻസെന്റ്, ലൂസി, വത്സ, ബേബി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കല്പറ്റ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

3 hr ago


വർക്കി

പുല്പള്ളി: മുള്ളൻകൊല്ലി ഇരിപ്പൂട് ചിറയ്ക്കപ്പറമ്പിൽ വർക്കി (67) അന്തരിച്ചു.ഭാര്യ: മേരി.മക്കൾ: ഡാനിഷ്, നിഷ, അനീഷ്.മരുമക്കൾ: ഫ്രാൻസിസ്, ഷിജു, മഞ്ജു.

3 hr ago


മാലതി പണിക്കർ

പുതുപ്പാടി: പെരുമ്പള്ളി കുറുവടത്തുകുന്ന് മാലതി പണിക്കർ (68) അന്തരിച്ചു. ഭർത്താവ്: പരേതനായ മനോഹരപ്പണിക്കർ. മക്കൾ: ദിൽജിത്ത്, സിഞ്ജിത്ത്.

3 hr ago


വസന്ത് കുമാർ

കല്പറ്റ: മുണ്ടേരി പോലീസ് കോളനിയിൽ, റിട്ട. എസ്.ഐ. ഭാസുരത്തിൽ വസന്ത് കുമാർ (61) അന്തരിച്ചു. പരേതരായ നാരായണൻ നായരുടെയും കമലത്തിന്റെയും മകനാണ്. ഭാര്യ: ജയശ്രീ. മക്കൾ: അജേഷ്, അനിഷസഹോദരങ്ങൾ: ലത, ലതീഷ് കുമാർ.

3 hr ago


കുഞ്ഞുമോൻ

പുല്പള്ളി: ഭൂദാനം ഷെഡ്ഡ് പുതുപ്പുരയത്ത് കുഞ്ഞുമോൻ (57) അന്തരിച്ചു.ഭാര്യ: ഗ്രേസി.മക്കൾ: ശ്വേത, ശ്വേമ, ബേസിൽ.മരുമക്കൾ: ബേസിൽ, ബേസിൽ.

3 hr ago

ജോസഫ് കാരിക്കാട്ടിൽ

രയരോം: പള്ളിപ്പടിയിലെ കാരിക്കാട്ടിൽ ജോസഫ് (അപ്പച്ചൻ-68) അന്തരിച്ചു. ഭാര്യ: ആനി (താമരശ്ശേരി പാലക്കിൽ കുടുംബാംഗം). മകൻ: അരുൺ (സൗദി). മരുമകൾ: സ്വപ്ന കൂട്ടുങ്കൽ കുന്നുംകൈ (സൗദി). സഹോദരങ്ങൾ: ഫാ. തോമസ് കാരിക്കാട്ടിൽ (അസം), ജോയി (ആലക്കോട് പഞ്ചായത്ത് രയരോം വാർഡ് മുൻ അംഗം, ആലക്കോട് സഹകരണസംഘം മുൻ ഭരണസമിതി അംഗം), ഡെയ്സി മള്ളൻമടക്കൽ (കരുണാപുരം), സൈഗർട്ട് (രയരോം), പരേതയായ സാലി (പാലാവയൽ).സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് രയരോം സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

3 hr ago


മര്യാടൻ അബ്ദുൾ കാദർ

മാലൂർ: തൃക്കടാരിപ്പൊയിൽ അരിക്കൽ വീട്ടിൽ മര്യാടൻ അബ്ദുൾ കാദർ (70) അന്തരിച്ചു. ഭാര്യമാർ: നബീസു (നീർവേലി), ഫാത്തിമ (ള്ളിയിൽ), റംല (ഇരിക്കൂർ). മക്കൾ: സമദ്, നിസാർ, ഹനീഫ, സെറീന (നാൽവരും നീർവേലി), ഉബൈസ്, റസീന, തസ്ലീമ, അൻസീന (നാൽവരും മാലൂർ). സഹോദരങ്ങൾ: ആയിഷ (മാലൂർ), പാത്തുമ്മ, ബീവി.

3 hr ago


മുഹമ്മദ് ഇല്യാസ്

വടക്കുമ്പാട്: കൂളി ബസാർ മദ്രസയ്ക്ക് സമീപം ചന്ത്രോത്ത് മുഹമ്മദ് ഇല്യാസ് (19) അന്തരിച്ചു. എൻ.അഹമ്മദിന്റെയും നബീസയുടെയും മകനാണ്. സഹോദരി: നയീമ.

3 hr ago


പി.ശാരദ

കണ്ണപുരം: മോയൻ റോഡിൽ ‘വിജയമന്ദിര’ത്തിൽ പി.ശാരദ (93) അന്തരിച്ചു. ഭർത്താവ്: കണ്ണപുരത്തെ ആദ്യകാല കോൺഗ്രസ് നേതാവ് പരേതനായ എ.സി.കുഞ്ഞമ്പു. മക്കൾ: ശൈലജ, കൗമുദി, ഡോ. ഇന്ദിര (റിട്ട. മെഡിക്കൽ ഓഫീസർ, ഇ.എസ്.ഐ., തോട്ടട), രഞ്ജിത്ത് ( ബഹ്‌റൈൻ), അഡ്വ. പി.സജീവ് (കണ്ണൂർ), വിജിത്ത്, ഷൈമ (അഗ്രിക്കൾച്ചറൽ െഡപ്യൂട്ടി ഡയറക്ടർ, ആലപ്പുഴ), പരേതരായ വിജയൻ, ശശി. മരുമക്കൾ: കെ.പ്രവീൺകുമാർ (ബഹ്‌റൈൻ), റീജ, ഹേന, ഷൈന, പരേതരായ കെ.പി.വിജയൻ, എൻ.കെ.വിജയൻ, ഡോ. പി.രാജൻ. സഹോദരങ്ങൾ: നാരായണി, യശോദ, പദ്‌മാവതി, പദ്‌മനാഭൻ (റിട്ട. സയന്റിഫിക്ക് ഓഫീസർ, ആവടി), രാമചന്ദ്രൻ (റിട്ട. എൻജിനിയർ, സെൻട്രൽ റെയിൽവേ), പി.ജയരാജൻ (ബിസിനസ്), പരേതനായ പി.കുഞ്ഞിക്കണ്ണൻ. സഞ്ചയനം ബുധനാഴ്ച.

3 hr ago


രവീന്ദ്രൻ മാരാർ

പാവന്നൂർ മൊട്ട: കാര്യാപറമ്പ് കസ്തൂർബാ കോളനിയിലെ രവീന്ദ്രൻ മാരാർ (80) അന്തരിച്ചു. ഭാര്യ: കൊമ്പൻ നിർമല. സഹോദരി: ബാലാമണി (പയ്യാവൂർ). സഞ്ചയനം ബുധനാഴ്ച.

3 hr ago

ശാന്ത

നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയിലെ പി.പി. ശാന്ത (66) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇ.എസ്. വിശ്വംഭരൻ. മക്കൾ: ഷീബ, ഷീജ, ഷീന, ഷീമ, മനീഷ്. മരുമക്കൾ: ജിതേന്ദ്രൻ, ലാലു, സത്യൻ, ഷാജി, അഞ്ജു. സഹോദരങ്ങൾ: സുന്ദരൻ, അയ്യപ്പൻ, മോഹനൻ, ബേബി, ലളിത, പരേതനായ ഷണ്മുഖൻ.

3 hr ago


ബാലകൃഷ്ണൻ നമ്പ്യാർ

നീലേശ്വരം: വട്ടപ്പൊയിൽ കൃഷ്ണകൃപയിലെ എം.പി.ബാലകൃഷ്ണൻ നമ്പ്യാർ (69) അന്തരിച്ചു. ഭാര്യ: ശൈലജ. മക്കൾ: അനൂപ്, അജിത്ത്. സഹോദരങ്ങൾ: കാർത്യായനി അമ്മ, പരേതരായ ദാമോദരൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ.

3 hr ago


ജോസഫ്

പെരിയ: കാഞ്ഞിരടുക്കത്തെ കുന്തറ ജോസഫ് (ഔസേപ്പച്ചൻ-75) അന്തരിച്ചു. ഭാര്യ: പരേതയായ മേരി. മക്കൾ: ബിനോയി (ബന്തടുക്ക), സിബി, സാബു, സന്തോഷ്. മരുമക്കൾ: ഷേർളി, മിനി, പ്രിൻസി, സൗമ്യ.

3 hr ago


കുഞ്ഞിക്കണ്ണൻ നായർ

മടിക്കൈ: മടിക്കൈയിലെ ആദ്യകാല കോൺഗ്രസ് നേതാവ് കോതോട്ട് പൊന്മലേരി കുഞ്ഞിക്കണ്ണൻ നായർ (85) അന്തരിച്ചു. കോൺഗ്രസ് മടിക്കൈ മണ്ഡലം പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്തിലേക്കു മടിക്കൈ ഡിവിഷനിൽനിന്ന്‌ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഭാര്യ: വി.കെ.നാരായണി. മക്കൾ: ശശികുമാർ (മുൻ എസ്.ഐ. ബേഡകം), ഗോപാലകൃഷ്ണൻ, മധുകുമാർ (ഇരുവരും കർഷകർ), ഉണ്ണികൃഷ്ണൻ (അധ്യാപകൻ, യു.ബി.എം.സി.എ.എൽ.പി. സ്കൂൾ, ഹൊസ്ദുർഗ്), പ്രേമരാജൻ (ബിസിനസ്), രത്നാവതി. മരുമക്കൾ: പി.ജ്യോതി (റേഷൻ ഷോപ്പുടമ, പരപ്പച്ചാൽ), എം.ശോഭന, സി.ശോഭ, എം.വി.സീമ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, കുടുംബാരോഗ്യകേന്ദ്രം, മടിക്കൈ), ഒ.ബിന്ദു, പരേതനായ മണികണ്ഠൻ. സഹോദരങ്ങൾ: ലക്ഷ്മിയമ്മ കണ്ണിപ്പാറ, തമ്പാൻ നായർ, കാർത്യായനി, കുഞ്ഞിരാമൻ നായർ, പരേതയായ ജാനകിയമ്മ. ശവസംസ്കാരം 27-ന് രാവിലെ 10 മണിക്ക് മുളവിനടുക്കത്ത്.

3 hr ago


കൊട്ടൻ

തൃക്കരിപ്പൂർ: തങ്കയം മാങ്കൂട്ടത്ത് താമസിക്കുന്ന വൈക്കത്ത് കൊട്ടൻ (87) അന്തരിച്ചു. ഭാര്യ: കെ.വി.നാരായണി. മക്കൾ: എം.സാവിത്രി (തൃക്കരിപ്പൂർ), കെ.വി.ബിന്ദു (ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ താത്കാലിക അധ്യാപിക), ബിജു (ഓവർസിയർ, കെ.എസ്.ഇ.ബി. നീലേശ്വരം), ബൈജു (ദുബായ്). മരുമക്കൾ: വി.എം.രമേശൻ (തങ്കയം), എം.ഷമിത (കൊഴുമ്മൽ). സഹോദരങ്ങൾ: പരേതരായ കുമ്പ (പേക്കടം), അമ്പു (വൈക്കത്ത്), ചെറിയമ്പു (പേക്കടം), പാറു (പേക്കടം).

3 hr ago

കെ. ശേഖരൻ നായർ

ന്യൂഡൽഹി: കോഴിക്കോട് ചീക്കിലോട് മംഗലശ്ശേരിയിൽ കെ. ശേഖരൻ നായർ (79) ഡൽഹി മയൂർവിഹാറിൽ ഫേസ് 2-വിലെ പോക്കറ്റ് എ-യിൽ 37-ബി വസതിയിൽ അന്തരിച്ചു. ഡൽഹി നോർത്ത് അവന്യൂവിലെ സൗത്ത് ഇന്ത്യൻ സ്റ്റോർ ഉടമയാണ്. ഭാര്യ: മാലതി ശേഖരൻ. മക്കൾ: ഭാർഗവി നീരജ്, സീമ തനേജ, സിന്ധു താക്കൂർ.

3 hr ago


ബോബി ജോസഫ്

ന്യൂഡൽഹി: ഊട്ടി നിലഗിരിസ് അരുവങ്കാട് പനവേലിൽ വീട്ടിൽ ബോബി ജോസഫ് (47) അന്തരിച്ചു. ഭാര്യ: റബേക്ക (ഗായിക). മക്കൾ: ഷെയ്ൻ, സബ്രീന.

3 hr ago


ആദ്യകാല നാടകപ്രവർത്തകൻ വി.വി. അച്യുതൻ അന്തരിച്ചു

നവിമുംബൈ: മുംബൈയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വി.വി. അച്യുതൻ (83)അന്തരിച്ചു. ഖാർഘർ സെക്ടർ 27-ലെ പ്ലോട്ട് നമ്പർ 39-ലുള്ള യശസ്കര ഹൗസിങ് സൊസൈറ്റിയിലായിരുന്നു താമസം.1962-ൽ പ്രീമിയർ ഓട്ടോമൊബൈൽസിൽ ജോലി ലഭിച്ച് മുംബൈയിലെത്തിയ അച്യുതൻ 2000 വരെ മുംബൈ നാടകവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. 1962-ൽ കുർള സമാജത്തിന്റെ ‘തിളയ്ക്കുന്ന കടൽ’ എന്ന നാടകത്തിൽ വേഷമിട്ടുകൊണ്ടാണ് അച്യുതൻ മുംൈബയിലെ നാടകരംഗത്ത് ഹരിശ്രീ കുറിക്കുന്നത്. നാലു പതിറ്റാണ്ടിലധികം നീണ്ടുനിന്ന നാടകപ്രവർത്തനങ്ങൾക്കിടയിൽ എഴുപതോളം നാടകങ്ങളിൽ അഭിനയിച്ചു. മുപ്പതോളം നാടകങ്ങൾ സംവിധാനം ചെയ്തു. 2000 ഡിസംബർ 24-ന് ശിവാജി നഗർ അയ്യപ്പ ക്ഷേത്രത്തിൽ അവതരിപ്പിച്ച ഏഴു രാത്രികളായിരുന്നു അവസാനമായി അഭിനയിച്ച നാടകം. മുംബൈയിലെ അറിയപ്പെടുന്ന നാടകപ്രസ്ഥാനമായ പ്രതിഭാ തിയറ്റേഴ്‌സിന്റെ സ്ഥാപകരിലൊരാളാണ് . നാടകാനുഭവങ്ങളെ അധികരിച്ച് ‘അരങ്ങിലെ അനുഭവങ്ങൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ രാമന്തളിയാണ് സ്വദേശം. ഭാര്യ: വസന്ത. വിവേക്, അരുൺ എന്നിവർ മക്കളാണ്.

Sep 25, 2022


എം.കെ.കൃഷ്ണൻ

മംഗളൂരു: സ്റ്റേറ്റ് ബാങ്കിനടുത്ത് ന്യൂ ഭാരത് െഡയറി ഉടമ കണ്ണൂർ മുണ്ടയാട് അതിരകം വെള്ളുവ അരീക്കര വീട്ടിൽ എം.കെ.കൃഷ്ണൻ (82) അന്തരിച്ചു. ഭാര്യ: പദ്മിനി. മക്കൾ : രഞ്ജിത്ത്, റോജ, റീജേഷ്. മരുമക്കൾ: വിന്നി, ജഗത് പ്യാരി, നീനു. ശവസംസ്കാരം ഞായറാഴ്ച 12 മണിക്ക് മംഗളുരു നന്ദിഗുഡ്ഡ ശ്മശാനത്തിൽ.

Sep 25, 2022


പ്രഭാകരൻ നമ്പ്യാർ

ചെന്നൈ: കണ്ണൂർ എടക്കാട് ചാക്യാർകണ്ടി പ്രഭാകരൻ നമ്പ്യാർ (84) ചെന്നൈ കൊരട്ടൂരിൽ അന്തരിച്ചു. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീകല, ശ്രീവിദ്യ, ശ്രീലേഖ. സംസ്കാരം ശനിയാഴ്ച രാവിലെ 11-ന് വില്ലിവാക്കം ശ്മശാനത്തിൽ.

Sep 24, 2022