സജിത്ത്
കൊഴിഞ്ഞാമ്പാറ: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് പണം നഷ്ടമായതിന്റെ മനോവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ചു. നാട്ടുകല്‍ അത്തിക്കോട് പണിക്കര്‍കളം ഷണ്മുഖന്റെ മകന് സജിത്തിനെയാണ് (22) ബുധനാഴ്ച കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓണ്‍ലൈനായി ഗെയിം കളിച്ച് സജിത്തിന്റെ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍നിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടിലറിഞ്ഞാലുള്ള ആശങ്കയും ഭയവും കൊണ്ടായിരിക്കാം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ കൊഴിഞ്ഞാമ്പാറ പോലീസിനുനല്‍കിയ മൊഴിയില്‍ പറയുന്നു. അമ്മ: ധനലക്ഷ്മി. സഹോദരങ്ങള്‍: സത്യന്, സജിത
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..