കൊല്ലപ്പെട്ട മധു | ഫയൽചിത്രം
മണ്ണാർക്കാട് : അട്ടപ്പാടിയിൽ ആദിവാസിയുവാവ് മധു ആൾക്കൂട്ടമർദനത്തിരയായി മരിച്ചെന്ന കേസിൽ ഒന്നാംസാക്ഷി നൽകിയതിലധികം വിവരങ്ങൾ പങ്കുവെക്കാനില്ലെന്ന കാരണത്താൽ മൂന്നും നാലും സാക്ഷികളെ വെള്ളിയാഴ്ച വിസ്തരിച്ചില്ല. മൂന്നാംസാക്ഷി അബ്ദുൽഹമീദും നാലാം സാക്ഷി രങ്കനും മണ്ണാർക്കാട് പ്രത്യേക കോടതിയിൽ ഹാജരായിരുന്നു. അഞ്ചും ആറും സാക്ഷികളെ ശനിയാഴ്ച വിസ്തരിക്കും.
മേയ് ആറുവരെ ഒമ്പത് സാക്ഷികളെ തുടർച്ചയായി വിസ്തരിക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രനും അഡീഷണൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോനും പറഞ്ഞു. നാലുവർഷമായ കേസിന്റെ സാക്ഷിവിസ്താരം വ്യാഴാഴ്ചയാണ് ആരംഭിച്ചത്.
കേസിലെ 16 പ്രതികളും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിൽ ഹാജരായിരുന്നു.
Content Highlights: Attappadi Madhu murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..