ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ വള്ളുവനാട്ടിലെ പൂരനായകൻ


•  ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ

കുളപ്പുള്ളി : ഞായറാഴ്ച തൃശ്ശൂരിൽ ചരിഞ്ഞ ഗജരാജൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ വള്ളുവനാടൻ ഉത്സവങ്ങളുടെകൂടി ആനച്ചന്തമായിരുന്നു. നിറഞ്ഞുകവിഞ്ഞ പൂരപ്പറമ്പിൽ തിടമ്പേറ്റി ആർപ്പുവിളികൾക്കൊപ്പംമസ്തകമുയർത്തിപ്പിടിച്ച് പൂരപ്പറമ്പിൽ നിറഞ്ഞുനിന്നിരുന്ന ആനയായിരുന്നു വിഷ്ണുശങ്കർ.

ഒറ്റനോട്ടത്തിൽത്തന്നെ ആരെയും ആകർഷിക്കുന്ന മേനിയഴകും ആരോടും കിടപിടിക്കുന്ന നിൽപ്പും. ഒറ്റനിലവുള്ള അപൂർവം ആനകളിൽ ഒന്നായിരുന്നു വിഷ്ണുശങ്കർ. മത്സരപ്പൂരങ്ങളിലെ നിറസ്സാന്നിധ്യമായിരുന്നു ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ. ചെർപ്പുളശ്ശേരി മാങ്ങോട്, തൂത, ആനമങ്ങാട് ഭഗവതിക്ഷേത്രം, മനിശ്ശീരി കിള്ളിക്കാവ്, മണ്ണാർക്കാട്, വാഴാലിക്കാവ്‌, തിരുവില്വാമല പറക്കോട്ടുകാവ്, പുലാമന്തോൾ, ചിനക്കത്തൂർ അടക്കം നിരവധി പൂരങ്ങളിലെ സാന്നിധ്യമായിരുന്നു. തൃശ്ശൂർജില്ലയിലെ ഏങ്ങണ്ടിയൂരിന്റെയും ചുള്ളിപ്പറമ്പിൽ തറവാടിന്റെയും അഭിമാനമായിരുന്നു. പാദരോഗത്തെത്തുടർന്ന് ചികത്സയിലായിരുന്നു.Content Highlights: chulliparambil vishnu shankar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..