നാലുദിവസംകൊണ്ടൊരു കെട്ടിടം; വെള്ളിയാഴ്ച ആരംഭിച്ച നിർമാണം ചൊവ്വാഴ്ച പൂർത്തിയായി


തിരുപ്പൂർ കോർപ്പറേഷന്റെ പരിസ്ഥിതിവിവരകേന്ദ്രം നിർമിച്ചത് ‘പ്രീകാസ്റ്റ് കോൺക്രീറ്റ്’ സാങ്കേതികവിദ്യ ഉപയോഗിച്ച്

തിരുപ്പൂർ കോർപ്പറേഷനിൽ നാലുദിവസംകൊണ്ട് പണിതീർത്ത പരിസ്ഥിതിവിവരകേന്ദ്ര കെട്ടിടം

തിരുപ്പൂർ : കോർപ്പറേഷനിൽ 2,400 ചതുരശ്രയടി വിസ്തീർണമുള്ള പരിസ്ഥിതിവിവര കേന്ദ്രം നിർമിച്ചത് വെറും നാലുദിവസംകൊണ്ട്. ‘പ്രീകാസ്റ്റ് കോൺക്രീറ്റ്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ദ്രുതഗതിയിലുള്ള നിർമാണം. ചിന്നകാലിപാളയത്തിലുള്ള സയൻസ് പാർക്ക് വളപ്പിൽ വെള്ളിയാഴ്ച ആരംഭിച്ച കെട്ടിടനിർമാണം ചൊവ്വാഴ്ച പൂർത്തിയായി. മേയർ ദിനേശ്കുമാർ, കോർപ്പറേഷൻ കമ്മിഷണർ ക്രാന്തികുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നിർമാണപൂർത്തീകരണ പൂജ നടന്നു.

വീടിന്റെ ചുമരടക്കം എല്ലാഭാഗവും ഫാക്ടറിയിൽ നിർമിച്ച്‌ വേണ്ടസ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്ത് കെട്ടിടം നിർമിക്കുന്നതാണ് ‘പ്രീകാസ്റ്റ് കോൺക്രീറ്റ്’ രീതി. 50 ലക്ഷംരൂപ ചെലവിൽ നിർമിച്ച വിവരകേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സയൻസ് പാർക്കിന്റെ ഉദ്ഘാടനത്തോടൊപ്പം പിന്നീട് നടക്കുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

മുഴുവൻ കെട്ടിടവും 37 പാനലുകളായി നിർമിക്കയും പിന്നീട് നിർമാണസ്ഥലത്തുവെച്ച് കൂട്ടിച്ചേർക്കുകയുമാണ് ചെയ്തതെന്ന് നിർമാണച്ചുമതല വഹിച്ച കമ്പനിയുടെ ഫാക്ടറി മാനേജർ രാമൻനായർ പറഞ്ഞു.

സർക്കാരിന്റെ 'നമുക്കു നാമേ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേന്ദ്രം സ്ഥാപിച്ചത്. ചെലവിന്റെ പകുതി സർക്കാർവഹിച്ചു. ബാക്കിതുക സ്വകാര്യ സംഭാവനവഴിയാണ് സമാഹരിച്ചത്. വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തുകയാണ് ഈ കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..