കണ്ണമ്പ്ര സഹകരണ ബാങ്ക് ക്രമക്കേട് : യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്


കണ്ണമ്പ്ര സഹകരണ സേവനബാങ്ക് ക്രമക്കേടിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തരൂർ നിയോജകമണ്ഡലം കമ്മിറ്റി കാരയങ്കാട് ശാഖയിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വടക്കഞ്ചേരി : കണ്ണമ്പ്ര സഹകരണസേവനബാങ്ക് ക്രമക്കേട് വിജിലൻസ് അന്വേഷിച്ച്, കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തരൂർമണ്ഡലം കമ്മിറ്റി കാരയങ്കാട് ശാഖയ്ക്ക് മുന്നിൽ സമരംനടത്തി. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനംചെയ്തു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ ചുവട്ടുപാടം അധ്യക്ഷനായി.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. അയ്യപ്പൻ, പ്രമോദ് തണ്ടലോട്, രമേഷ് പ്രധാനി, കെ. മോഹൻദാസ്, ശിവദാസ്, വി.എസ്. ഷാജഹാൻ, റിയാസ്, അജീഷ് തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തകർ ബാങ്കിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..