അനുമോദിച്ചു


വടക്കഞ്ചേരി : എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ തരൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി വിനീത് കരിമ്പാറ ഉദ്ഘാടനം ചെയ്തു.

ജില്ലാസെക്രട്ടറി പ്രമോദ് തണ്ടലോട്, നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ ചുവട്ടുപാടം, കെ.എസ്.യു. ജില്ലാസെക്രട്ടറി മോഹിത്, അമ്പിളി മോഹൻദാസ്, എ. ജോസ്, ആർ. രജിൻ, ബി. അഭിലാഷ്, സുഗുണൻ തുടങ്ങിയവർ സംസാരിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു.

അയിലൂർ : എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ സമ്പൂർണ എപ്ലസ് നേടിയ വിദ്യാർഥികളെ അയിലൂർമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എ. തുളസി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എം. ഷാജഹാൻ അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ, കെ. കുഞ്ഞൻ, വി.പി. രാജു, എസ്. കാസീം, ഗീതാ രാജേന്ദ്രൻ, വി. വിനേഷ്, കെ.ജി. രാഹുൽ തുടങ്ങിയവർ സംസാരിച്ചു. ബൈക്കിൽ ഭാരതയാത്ര നടത്തിയ നാരായണൻ അഖിലേശ്വരനെയും ചടങ്ങിൽ അനുമോദിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..