നാല് പശുക്കളുംമൂന്ന് ആടുകളും ചത്തു


• കുത്തിവെപ്പെടുത്തിട്ടും ഫലമുണ്ടായില്ലെന്ന് പരാതി • ഒരു സ്ത്രീക്ക് പേപ്പട്ടിയുടെ കടിയേറ്റു

വടക്കഞ്ചേരി : അഞ്ചുമൂർത്തിമംഗലം തെക്കേത്തറ, രക്കംകുളം, വലിയകുളം എന്നിവിടങ്ങളിൽ പേപ്പട്ടി കടിച്ചതിനെത്തുടർന്ന് പേവിഷബാധയേറ്റ് നാല് പശുക്കളും മൂന്ന് ആടുകളും ചത്തു. പേവിഷത്തിനെതിരായ വാക്‌സിനെടുത്തിട്ടും മൃഗങ്ങൾ ചത്തത് ആശങ്കയുയർത്തുന്നു.

രണ്ടുമാസത്തിനിടെയാണ് സംഭവങ്ങൾ. പേവിഷബാധയേറ്റ രണ്ട് പശുക്കൾ ഗുരുതരാവസ്ഥയിലാണ്. എഴുന്നേൽക്കാനാവാതെ വീണുകിടക്കുകയാണ് ഇവ. രക്കംകുളത്ത് ഒരു സ്ത്രീക്കും പേയിളകിയ വളർത്തുനായയുടെ കടിയേറ്റു. രക്കംകുളം സിന്ധുവിനാണ് (45) കടിയേറ്റത്. ഇവർ വാക്‌സിൻ എടുത്തിട്ടുണ്ട്.

രക്കംകുളം സുധയുടെ ഒരു പശു, തെക്കേത്തറ ഷാഹിദയുടെ മൂന്ന് പശുക്കൾ, ഒറക്കുന്നംകാട് കൃഷ്ണൻകുട്ടിയുടെ മൂന്ന് ആടുകൾ തുടങ്ങിയവയാണ് ചത്തത്. തെക്കേത്തറ കുഞ്ചുമണി, വലിയകുളം സുദേവൻ തുടങ്ങിയവരുടെ പശുക്കളാണ് ഗുരുതരാവസ്ഥയിലുള്ളത്. പ്രദേശത്തെ ഒട്ടേറെ തെരുവുനായ്ക്കളെ പേപ്പട്ടി കടിച്ചിട്ടുണ്ട്.

പേപ്പട്ടി ചത്തെങ്കിലും കടിയേറ്റ തെരുവുനായ്ക്കളിൽനിന്ന് കടിയേൽക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരനടപടി ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പഞ്ചായത്തംഗം വി. ശ്രീനാഥ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..