അഞ്ചുമൂർത്തിമംഗലം: തെരുവുനായ്‌ക്കൾക്ക്‌ വാക്‌സിൻ നൽകാൻ നടപടി


വടക്കഞ്ചേരി : അഞ്ചുമൂർത്തിമംഗലത്ത് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും നടപടിതുടങ്ങി. രക്കംകുളം, തെക്കേത്തറ, വലിയകുളം എന്നിവിടങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് പേയിളകി പശുക്കളും ആടുകളും ചത്തതിനെത്തുടർന്നാണ് നടപടി.

തെരുവുനായ്ക്കളെ പിടികൂടാൻ ആലത്തൂർ വെറ്ററിനറി പോളിക്ലിനിക് അധികൃതർക്ക് നിർദേശം നൽകിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി.ബി. പത്മജ പറഞ്ഞു. ഇതിനുളള ചെലവ് പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി നൽകാമെന്ന് വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ് പറഞ്ഞു.

വടക്കഞ്ചേരി സീനിയർ വെറ്ററിനറി സർജൻ പി. ശ്രീദേവി, ലിസ്സി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടപടി ഏകോപിപ്പിക്കാനും തീരുമാനിച്ചു. അഞ്ചുമൂർത്തിമംഗലത്ത് രണ്ടുമാസത്തിനിടെ ഒട്ടേറെ തെരുവുനായ്ക്കൾക്ക് പേപ്പട്ടിയുടെ കടിയേറ്റു. ഒരു സ്ത്രീക്കും പേപ്പട്ടിയുടെ കടിയേറ്റു.

ചത്ത പശുക്കളിൽ ഇൻഷുറൻസ് എടുത്തിട്ടുള്ളവയ്ക്ക് ഇൻഷുറൻസ് തുകയും അല്ലാത്തവയ്ക്ക് ദുരന്തനിവാരണത്തിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിച്ചതായി പി. ശ്രീദേവി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..