കടകൾ കുത്തിത്തുറന്ന് 8000 രൂപ കവർന്നു


വടക്കഞ്ചേരി : ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലം ആലിൻചുവട് ബസ് സ്റ്റോപ്പിനുസമീപം കടകൾ കുത്തിത്തുറന്ന് 8000 രൂപ കവർന്നു. റോഡരികിലുള്ള മഹേശ്വരന്റെ പലചരക്കുകടയുടെ ഷട്ടർ കുത്തിത്തുറന്ന് 6000 രൂപയും സീമപത്തുള്ള കബീറിന്റെ കോഴിക്കടയിൽനിന്ന് 2000 രൂപയുമാണ് കവർന്നത്.

സമീപത്തുള്ള ജോസഫിന്റെ വെളിച്ചെണ്ണക്കട കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തിങ്കളാഴ്ച രാവിലെയാണ് സംഭവം അറിയുന്നത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാസങ്ങൾക്കുമുമ്പ് പന്നിയങ്കരയിൽ ദേശീയപാതയ്ക്കരികിലുള്ള വീട്ടിൽ മോഷണം നടന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..