230 കിലോ ഒട്ടുപാൽ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ


അലി

ഒറ്റപ്പാലം : നെല്ലിക്കുറിശ്ശിയിലെ റബ്ബർ എസ്റ്റേറ്റിൽനിന്ന് 230 കിലോ ഒട്ടുപാൽ മോഷ്ടിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. നെല്ലിക്കുറിശ്ശി കുന്നത്ത്കുളം അലി യെയാണ് (ബാബു-42) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഒട്ടുപാലിന് കാൽലക്ഷത്തിലേറെ രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. 12-ന് രാത്രി നെല്ലിക്കുറിശ്ശി സ്വദേശി മുഹമ്മദിന്റെ തോട്ടത്തിൽനിന്നായിരുന്നു മോഷണം.

തോട്ടം പരിപാലിക്കുന്ന ബഷീറിന്റെ പരാതിയെത്തുടർന്ന് ഒറ്റപ്പാലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പാൽ കൊണ്ടുപോയ വാഹനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.



ഇൻസ്പെക്ടർ എം. സുജിത്ത്, എസ്.ഐ. പി. ശിവശങ്കരൻ എന്നിവർ അന്വേഷണത്തിന് നേതൃത്വംനൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..