ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം


പാലക്കാട് : വ്യത്യസ്തമേഖലകളിൽ അസാധാരണ കഴിവ്‌ പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് വനിതാ-ശിശു വികസനവകുപ്പ് നൽകുന്ന ‘ഉജ്ജ്വല ബാല്യം’ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി., കൃഷി, മാലിന്യസംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവുപ്രകടിപ്പിക്കുന്ന ആറുമുതൽ 18 വയസ്സുവരെയുള്ളവർക്കാണ് പുരസ്കാരം.

2021 ജനുവരി മുതൽ ഡിസംബർ 31 വരെയുള്ള പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രങ്ങൾ, പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം എന്നിവയുടെ പകർപ്പ്, പ്രകടനങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ, പത്രക്കുറിപ്പ് എന്നിവയടങ്ങിയ അപേക്ഷ 30-നകം അയയ്ക്കണം. ഫോൺ: 0491 2531098.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..