വിമുക്ത സൈനികർക്ക് മർദനമേറ്റ സംഭവം: എക്സ് സർവീസസ് ലീഗ് പ്രതിഷേധിച്ചു


കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊല്ലങ്കോട് ബ്ലോക്ക് കമ്മിറ്റി വടവന്നൂരിൽ നടത്തിയ യോഗം ജില്ലാ ജോ. സെക്രട്ടറി അജയകുമാർ കരിയങ്ങാട്ടിൽ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലങ്കോട് : കോഴിക്കോട് മെഡിക്കൽകോളേജിൽ സെക്യൂരിറ്റി ജീവനക്കാരായ വിമുക്ത സൈനികരെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊല്ലങ്കോട് ബ്ലോക്ക് കമ്മിറ്റി പ്രകടനവും യോഗവും നടത്തി.

വടവന്നൂർ പട്ടത്തലച്ചിയിൽ പന്തംകൊളുത്തി പ്രകടനത്തിനുശേഷം നടന്ന യോഗം ജില്ലാ ജോ. സെക്രട്ടറി അജയകുമാർ കരിയങ്ങാട്ടിൽ ഉദ്‌ഘാടനംചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജനാർദനൻ അധ്യക്ഷനായി. ഭാരവാഹികളായ പി. കേശവനുണ്ണി, പി. ചന്ദ്രൻ, എസ്.എൻ. ശിവദാസൻ, എ. ചന്ദ്രൻ, സുലേഖ അജയൻ, യു. പ്രസന്ന, തങ്കം മേനോൻ, സൗഭാഗ്യവതി തുടങ്ങിയവർ സംസാരിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..