അനാഥാലയത്തിലെ മൂന്ന് കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു


ഭക്ഷ്യവിഷബാധയെന്ന് സംശയം

തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളെ കളക്ടർ എസ്. വിനീത് സന്ദർശിക്കുന്നു

തിരുപ്പൂർ : തിരുപ്പൂരിലെ സ്വകാര്യ അനാഥാലയത്തിലെ മൂന്ന് കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു.

മതീഷ് (14), അത്തീസ് (11), ബാബു (10) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക അനുമാനം. അവിനാശി-തിരുപ്പൂർ റോഡിൽ തിരുമുരുഗൻപൂണ്ടിയിൽ സ്ഥിതിചെയ്യുന്ന ‘ശ്രീ വിവേകാനന്ദ സേവാലയ’ത്തിലാണ് സംഭവം. അവശരായ ഒമ്പത് കുട്ടികളെയും വാച്ച്മാൻ ജയറാമിനെയും (63) തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 കുട്ടികൾ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അമ്മപ്പാളയത്തെ സർക്കാർ സ്‌കൂളിൽ വിവിധ ക്ലാസുകളിൽ പഠിക്കുന്നവരാണ് എല്ലാവരും.



ബുധനാഴ്ചരാത്രി ചോറും രസവും കഴിച്ച വിദ്യാർഥികൾക്കും വാച്ച്മാനുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആയപ്പോഴേക്കും ചിലകുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങി. വിവരമറിഞ്ഞെത്തിയ ആംബുലൻസിലെ ആരോഗ്യവിദഗ്ധർ കുട്ടികളെ പരിശോധിക്കവെയാണ് മതീഷും അത്തീസും മരിച്ചതായി കണ്ടെത്തിയത്. അവശനിലയിലായ ബാബുവിനെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്ത്രി എം.പി. സാമിനാഥനും, ജില്ലാ കളക്ടർ എസ്. വിനീതും ചികിത്സയിലുള്ള കുട്ടികളെ സന്ദർശിച്ചു. ബാക്കിയുള്ള കുട്ടികൾക്ക് അണുബാധയുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..