വിരണ്ടോടിയ കാള നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി


ഓങ്ങല്ലൂരിൽ വിരണ്ടോടിയ കാള വീട്ടുവളപ്പിൽ നിലയുറപ്പിച്ചപ്പോൾ

പട്ടാമ്പി : ഓങ്ങല്ലൂരിൽ വിരണ്ടോടിയ കാള നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി.

അഞ്ചുമണിക്കൂറോളം ഭീതിപരത്തിയ കാളയെ വെടിവെച്ചുകൊന്നു. ഓങ്ങല്ലൂർ കള്ളാടിപ്പറ്റ സ്വദേശി വാണിയംകുളം ചന്തയിൽനിന്ന്‌ കൊണ്ടുവന്ന കാളയാണ് വിരണ്ടോടിയത്. രാവിലെ 11 മണിയോടെ കള്ളാടിപ്പറ്റയിൽ വാഹനത്തിൽക്കൊണ്ടുവന്ന കാളയെ ഇറക്കുന്നതിനിടെ കയർപൊട്ടിച്ച് ഓടുകയായിരുന്നു. തുടർന്ന്, കിലോമീറ്ററുകളോളം കാള ഓടി. നാട്ടുകാരുടെ നേതൃത്വത്തിൽ കാളയെ തളയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല. വീടുകൾക്കുസമീപവും കുറ്റിക്കാടുകളിലുമെല്ലാം ഏറെനേരം ചെലവഴിച്ച കാള അക്രമാസക്തമായതും ഭീതിപടർത്തി. അഗ്നിശമനസേനയും സ്ഥലത്തെത്തിയിരുന്നു. ഒടുവിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ കാളയെ വെടിവെച്ച് കൊല്ലുകയായിരുന്നു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..