വനിത -ശിശു ആശുപത്രിറോഡ്: അനധികൃത പാർക്കിങ്; ആംബുലൻസ് കുടുങ്ങി


പാലക്കാട് ജില്ലാ വനിത-ശിശു ആശുപത്രിയിലേക്കുള്ള റോഡിനിരുവശത്തും വാഹനങ്ങൾ നിർത്തിയതിനെത്തുടർന്ന് കടന്നുപോകാനാവാതെനിന്ന ആംബുലൻസിന് പോലീസും ജനങ്ങളുംചേർന്ന് വഴിയൊരുക്കുന്നു

പാലക്കാട് : ജില്ലാ വനിത-ശിശു ആശുപത്രിയിലേക്കുള്ള റോഡിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. റോഡിനിരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നതിനെത്തുടർന്ന് ആംബുലൻസുകൾക്കുപോലും കടന്നുപോകാനാകുന്നില്ല.

വ്യാഴാഴ്ചരാവിലെ ഗർഭിണിയെയുംകൊണ്ട് ആശുപത്രിയിലേക്കുവന്ന ആംബുലൻസ് റോഡിൽക്കുടുങ്ങി. ആംബുലൻസ് ഡ്രൈവർ നിരന്തരം ഹോണടിച്ചെങ്കിലും ആരും നിർത്തിയിട്ടവാഹനങ്ങൾ എടുത്തുമാറ്റിയില്ല. തുടർന്ന്, നാട്ടുകാർചേർന്ന് വാഹനങ്ങൾ നീക്കി ആംബുലൻസിന് വഴിയൊരുക്കി. മൂന്നുമിനിറ്റോളം ആംബുലൻസ്



വഴിയിൽക്കുടുങ്ങി.

വീതികുറഞ്ഞ റോഡിന്റെ ഇരുവശത്തും അഴുക്കുചാലുണ്ട്. ഇതിലെ സ്ലാബുകൾ തകർന്നുകിടക്കുന്നതിനാൽ റോഡിൽത്തന്നെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. പരാതികളെത്തുടർന്ന് പ്രദേശത്തെ വഴിയോരക്കച്ചവടം മുമ്പ് ഒഴിപ്പിച്ചിരുന്നെങ്കിലും ഇപ്പോഴും ഇവിടെ കച്ചവടം നടക്കുന്നുണ്ട്. റോഡിന് വീതികൂട്ടണമെന്നും അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്നും വർഷങ്ങളായി ആവശ്യമുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..