വികസനഫണ്ട് വെട്ടിക്കുറയ്‌ക്കരുത് - മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോ.


കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാസമ്മേളനം ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനഫണ്ട് വെട്ടിക്കുറയ്ക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (കെ.എം.സി.എസ്.എ.) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാ ജീവനക്കാരുടെ പെൻഷനും ശമ്പളവും ട്രഷറിമുഖേന നൽകണമെന്നും മെഡിസെപ്പ് പദ്ധതിയിലെ അപാകം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

പാലക്കാട്ട് നടന്ന പരിപാടി ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി.

യാത്രയയപ്പ് സമ്മേളനവും നടന്നു. കെ.എം.സി.എസ്.എ. സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്സൺ, ജില്ലാ സെക്രട്ടറി കെ.എം. ഹമീദ്, ഡി.സി.സി. ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ, കെ.ജി.ഒ.യു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: സി. മനോജ് കുമാർ (പ്രസി.), കെ.എം. ഹമീദ് (സെക്ര.), രാജഗോപാൽ (ഖജാ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..