വെള്ളിങ്കിരി കർഷക കമ്പനിക്ക് റെക്കോഡ് വരുമാനം; വിറ്റത് 5,621 ടൺ തേങ്ങ


വെള്ളിങ്കിരി കർഷക കമ്പനിയുടെ വാർഷിക പൊതുയോഗം ഇൗഷാ സെന്റിൽ നടന്നപ്പോൾ

കോയമ്പത്തൂർ : വെള്ളിങ്കിരി കർഷക കമ്പനിയുടെ വാർഷിക വിറ്റുവരവിൽ റെക്കോഡ് നേട്ടം. കഴിഞ്ഞ സാമ്പത്തികവർഷത്തെ വരുമാനം 17.7 കോടി. മുൻവർഷത്തെ അപേക്ഷിച്ച് 3.7 കോടിയുടെ വർധന. കഴിഞ്ഞദിവസം നടന്ന വാർഷിക പൊതുയോഗത്തിലാണ് കമ്പനിയുടെ റിപ്പോർട്ട് അവതരിപ്പിച്ചത്. ഇൗഷാ യോഗയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന വെള്ളിങ്കിരി കർഷക കമ്പനിയിൽ 404 വനിതകൾ ഉൾപ്പെടെ 1,063 കർഷകരാണ് ഉള്ളത്.

നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചർ റിസർച്ചിന്റെ അവാർഡ് നേടിയ വെള്ളിങ്കിരി കർഷക കമ്പനി തമിഴ്‌നാട്ടിലെ ഏറ്റവുംമികച്ച കർഷക കമ്പനിയാണ്. കഴിഞ്ഞവർഷം 5,621 ടൺ തേങ്ങയും 7,066 ടൺ ചിരട്ടയും 252 ടൺ പച്ചക്കറികളും 2.7 ടൺ വെളിച്ചെണ്ണയും വിറ്റതായി ചെയർമാൻ കുമാർ പറഞ്ഞു. 50 കോടിയുടെ വിറ്റുവരവാണ് കമ്പനിയുടെ ലക്ഷ്യമെന്ന് തൊണ്ടാമുത്തൂരിലെ കർഷകൻകൂടിയായ കുമാർ വ്യക്തമാക്കി. കർഷകരുടെ ഉത്‌പന്നങ്ങൾ നേരിട്ടുവാങ്ങി വിപണിയിൽ വിൽക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ടുതന്നെ അംഗങ്ങളായ കർഷകർക്ക് മാന്യമായവില നൽകാൻ സാധിക്കുന്നു. മണ്ണുപരിശോധനയ്ക്ക് കർഷക കമ്പനിയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന ലബോറട്ടറി സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന്‌ കുമാർ പറഞ്ഞു.

കർഷക കമ്പനിയുടെ കീഴിൽ 5,859 ഏക്കറിലാണ് നിലവിൽ കൃഷിയുള്ളത്. വാർഷിക പൊതുയോഗത്തിൽ ഡയറക്ടർമാരായ വേലുമണി, നാഗരത്നം, കിട്ടുസ്വാമി, ഇഷാ വൊളന്റിയർമാരായ വെങ്കട്ട് രാജ, അരുണഗിരി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..