അരിയൂർ രാമകൃഷ്ണനെ ആദരിച്ചു


അരിയൂർ നായാടിപ്പാറ എ.എൽ.പി. സ്കൂളിൽ സാഹിത്യകാരൻ അരിയൂർ രാമകൃഷ്ണനെ ആദരിക്കുന്നു

മണ്ണാർക്കാട് : സാഹിത്യകാരൻ അരിയൂർ രാമകൃഷ്ണനെ അരിയൂർ നായാടിപ്പാറ എ.എൽ.പി. സ്കൂളിൽ ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് പാലോളി ബാബു അധ്യക്ഷനായി. പ്രധാനാധ്യാപിക വി.എസ്. അനിത പൊന്നാടയണിയിച്ചു.

ഡോ. ബാബുരാജ് പരിയാനംപറ്റ, പി.പി. അബ്ദുള്ള, എ. വിജയലക്ഷ്മി, കെ. ഉഷ. സിനി എസ്. നായർ എന്നിവർ സംസാരിച്ചു.

ബോധവത്കരണ ക്ലാസ്

മണ്ണാർക്കാട് : എം.ഇ.എസ്. കല്ലടി കോളേജിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾ ബോധവത്കരണ ക്ലാസ് നടത്തി. സ്പർശം എക്സ്റ്റൻഷൻ സെല്ലിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഉഭയമാർഗം വാർഡിലെ പെരിഞ്ചോളം അങ്കണവാടിയിലാണ് ക്ലാസ് നടത്തിയത്.

വാർഡ് കൗൺസിലർ അരുൺകുമാർ പാലക്കുറിശ്ശി, അങ്കണവാടി അധ്യാപിക നഫീസ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ പ്രീതാ രാജഗോപാലൻ, എൻ.ആർ. ശ്രീവിദ്യ എന്നിവർ ക്ലാസിന് നേതൃത്വംനൽകി.

പന്നിയിറച്ചിയുമായി പിടി​യിൽ

അഗളി : തമിഴ്നാട്ടിൽനിന്ന് അട്ടപ്പാടിയിലേക്ക് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 50 കിലോഗ്രാം പന്നിയിറച്ചിയുമായി ഒരാൾ പിടിയിലായി. കോയമ്പത്തൂർ പേരൂർ സ്വദേശി മൂർത്തിയാണ് മൃഗസംരക്ഷണവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ പിടിയിലായത്. 1000 രൂപ പിഴയീടാക്കി. ഇറച്ചി മണ്ണെണയൊഴിച്ച് നശിപ്പിച്ചശേഷം കുഴിച്ചിട്ടു.

അട്ടപ്പാടിയിൽ ഇറച്ചിവില്പനക്കാർക്ക് കൊടുക്കാനായി കോയമ്പത്തൂരിൽനിന്ന് കൊണ്ടുവന്നതാണ് ഇറച്ചിയെന്ന് മൂർത്തി മൊഴി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചെക്പോസ്റ്റിലെ ലൈവ്സ്റ്റോക് ഇൻസ്പെക്ടർ കെ.കെ. ശ്രീകുമാർ, അട്ടപ്പാടി മെഡിക്കൽ ഓഫീസർ ജോജോ ജോൺ, അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സ്കറിയ എന്നിവർ പരിശോധന നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..