കവിതയുടെ കാർണിവലിന്റെ ആറാംപതിപ്പിന്റെ ഭാഗമായി പട്ടാമ്പി ഗവ. സംസ്കൃത കോളേജ് സയൻസ് ബ്ലോക്കിൽ തുറന്ന ആർട്ട് ഗാലറി
പട്ടാമ്പി : ഗവ. സംസ്കൃത കോളേജിൽ നടക്കുന്ന കവിതയുടെ കാർണിവലിന്റെ ആറാംപതിപ്പിന്റെ ഭാഗമായി സയൻസ് ബ്ലോക്കിൽ ആർട്ട് ഗാലറി തുറന്നു. വിവിധ ചിത്രകാരന്മാരുടെ ഏഴുപതോളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. പട്ടാമ്പി മേഖലയിലെ ചിത്രകാരന്മാരായ ബസന്ത് പെരിങ്ങോട്, ഗിരീശൻ ഭട്ടിതിരിപ്പാട്, ശ്രീജ പള്ളം, മുഹമ്മദ് നദീർ എന്നിവർ വരച്ച ചിത്രങ്ങളും സംവിധായകൻ സുദേവൻ പെരിങ്ങോടിന്റെ 'വെള്ളം' എന്ന വിഷയത്തിലെ ഫോട്ടോകളുമാണ് പ്രദർശനത്തിലുള്ളത്.
സയൻസ് ബ്ലോക്കിലെ വിശാലമായ ഇടനാഴിയിലാണ് ചിത്രങ്ങൾ ഇടം പിടിച്ചിട്ടുള്ളത്. ആർട്ട് പ്രമോട്ടർ അച്ചു ഉള്ളാട്ട് പ്രദർശനം ഉദ്ഘാടനം ചെയ്തു. കാർണിവൽ ജനറൽ കൺവീനർ ഡോ. എച്ച്.കെ. സന്തോഷ്, ഡയറക്ടർ പി.പി. രാമചന്ദ്രൻ, കവി പി. രാമൻ, കെ.സി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..