Caption
പട്ടാമ്പി: മുതുതല, തിരുവേഗപ്പുറ, പരുതൂർ സമഗ്ര ശുദ്ധജലവിതരണപദ്ധതിയുടെ ജലസംഭരണിയും ശുദ്ധീകരണശാലയും മാഞ്ഞാമ്പ്രയിലാണ്. ഇവിടെനിന്ന് ആറുകിലോമീറ്റർ അകലെ കാരമ്പത്തൂരിൽ തൂതപ്പുഴയുടെ ഓരത്തുള്ള 10 സെന്റ് സ്ഥലത്താണ് പമ്പ് ഹൗസ് നിർമിക്കുന്നത്. പുഴയിൽ 12 മീറ്റർ വ്യാസവും 16 മീറ്റർ ആഴവുമുള്ള ഉറവിടക്കിണറിന്റെ 60 ശതമാനത്തോളം പണി പൂർത്തിയായെങ്കിലും മഴവന്നതോടെ മൂന്നുമാസംമുൻപ് പണി നിർത്തിവെക്കേണ്ടിവന്നു.
നിലവിൽ നിർമാണം പുനരാരംഭിച്ചെങ്കിലും പാതിവഴിയിലായ കൂട്ടക്കടവ് െറഗുലേറ്റർ വന്നാലേ പദ്ധതി വിഭാവനംചെയ്തരീതിയിൽ തൂതപ്പുഴയിൽനിന്ന് വെള്ളം പമ്പുചെയ്യാനാവൂ. ഉറവിടക്കിണറിന്റെ അടുത്താണ് നിർദിഷ്ട െറഗുലേറ്റർ.
വൈദ്യുതി കണക്ഷൻ കിട്ടാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇനി പദ്ധതിക്കാവശ്യമായ മോട്ടോറുകളും ലഭ്യമാക്കാനുണ്ട്.
നിലവിലെ ശുദ്ധജലവിതരണപദ്ധതികളുടെ സ്ഥിതി പരിതാപകരമാണ്. ഒരിടത്തും ശുദ്ധീകരണപ്ലാന്റില്ല. പഞ്ചായത്തുകളിലെ സ്ഥിതിയും മോശമല്ല.
തിരുവേഗപ്പുറ
വർഷംമുൻപ് തുടങ്ങിയ തിരുവേഗപ്പുറ പദ്ധതിയിൽ ഉയർന്നപ്രദേശത്ത് കുടിവെള്ളം കിട്ടാറില്ല. മൂന്നുമേഖലകളിലായി 90 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈനുണ്ട്. ഉറവിടമായ തൂതപ്പുഴയിൽ വേനലിൽ ജലലഭ്യത കുറയുന്നത് വലിയ പ്രശ്നമാണ്. 3,800 വീടുകളിലേക്ക് പൈപ്പ് കണക്ഷനുണ്ട്.
മുതുതല
വർഷംമുൻപ് തുടങ്ങിയ മുതുതല പദ്ധതിക്ക് ഭാരതപ്പുഴയും കുഴൽക്കിണറും ഉറവിടമായി രണ്ട് സോണുകൾ ഉണ്ട്. വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ സമീപമായിട്ടും ഇപ്പോൾ ഉറവിടക്കിണറിൽ വെള്ളം ആവശ്യത്തിനില്ല. വെള്ളിയാങ്കല്ലിൽ ഷട്ടറുകൾ മുഴുവൻ അടച്ചാൽ ജലലഭ്യതയാവുമെങ്കിലും അതിനുതാഴെയുള്ള ഭാഗങ്ങളിൽ വെള്ളം കിട്ടാത്ത അവസ്ഥയാണ്. രണ്ടാംസോൺ ഉറവിടമായ കുഴൽക്കിണർ വെള്ളമില്ലാതായതോടെ മൂന്നുമാസംമുൻപ് പ്രവർത്തനരഹിതമായി. ഇപ്പോൾ കുഴിച്ച കുഴൽക്കിണറിൽ വെള്ളം കുറവാണ്. 1,300 വീടുകളിലേക്ക് പൈപ്പ് കണക്ഷനും 150 പൊതുടാപ്പുകളും ഉണ്ട്.
പരുതൂർ
വർഷംമുൻപ് കമ്മിഷൻചെയ്ത പരുതൂർ പദ്ധതിയുടെ ഉറവിടം തൂതപ്പുഴയാണ്. കഴിഞ്ഞ അഞ്ചുവർഷമായി വേനലിൽ വെള്ളംകിട്ടാൻ തടയണ കെട്ടുകയാണ്.
കാഞ്ഞിരപ്പുഴ അണക്കെട്ട് തുറന്നുവിട്ടാൽ കിട്ടുന്നവെള്ളവും ആശ്രയിക്കേണ്ടിവരുന്നുണ്ട്. 1,700 ഗാർഹിക കണക്ഷനും 150 പൊതുടാപ്പുകളുമുണ്ട്.
(തുടരും)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..