സർവകക്ഷി അനുശോചനയോഗം


നാഗലശ്ശേരിമണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ് ടി.കെ. വിജയന്റെ നിര്യാണത്തെത്തുടർന്ന് നടന്ന സർവകക്ഷി അനുശോചനയോഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

കൂറ്റനാട് : കപ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽസെക്രട്ടറിയും നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ടി.കെ. വിജയന്റെ (പല്ലീരി വിജയൻ) നിര്യാണത്തിൽ തൊഴുക്കാട് സെന്ററിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു. കെ.പി.സി.സി. നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.എം. ഷെരീഫ് അധ്യക്ഷനായി.

ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, ഡി.സി.സി. ജനറൽ സെക്രട്ടറി പി. മാധവദാസ്, വിവിധ രാഷ്ട്രീയപാർട്ടി ഭാരവാഹികളായ പി. ബാലകൃഷ്ണൻ, കെ. കൃഷ്ണദാസ്, പി. ഷഹീർ മുഹമ്മദ്, മുരളി മൂത്താട്ട് , രവി മാരാത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പ്രിയ, സലീം പെരിങ്ങോട്, പ്രിയ സുരേഷ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..