ആറുമണിക്കൂറിൽ ആറുലക്ഷം വൃക്ഷത്തൈകൾ: ഗിന്നസ് ലക്ഷ്യമിട്ട് ദിണ്ടിക്കൽ ജില്ല


ചെന്നൈ : ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ആറ്ുമണിക്കൂറിൽ ആറ്ുലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള ദൗത്യവുമായി ദിണ്ടിക്കൽ ജില്ല. ഇതോടെ ഗിന്നസ് ലോക റിക്കോർഡിൽ ഇടം പിടിക്കുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ പ്രതീക്ഷ. ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, മഴക്കാടുകൾ തുടങ്ങിയവയാണ് നടുക.

ജില്ലാഭരണകൂടം, ദേവസ്വംബോർഡ്, കാർഷിക സർവകലാശാല, വനംവകുപ്പ് എന്നിവയാണ് ദൗത്യത്തിൽ കൈകോർക്കുന്നത്. ജില്ലയിലെ ഒട്ടൻഛത്രം, ഇടയക്കോട്ടൈ താലൂക്കുകളിലെ 1017 ഏക്കറിൽ ആറ്ുലക്ഷം വൃക്ഷത്തൈകൾ നടും. തമിഴ്നാട് കാർഷികസർവകലാശാലയിലെ വിദ്യാർഥികൾ ഇതിന്റെ പ്രാഥമികകാര്യങ്ങൾ നിർവഹിക്കും. വനംവകുപ്പിന്റെയും ജലവിഭവവകുപ്പിന്റെയും പിന്തുണയോടെ കുഴൽക്കിണറുകളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി. ജില്ലയുടെ ഹരിതവിസ്തൃതി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാകളക്ടർ എസ്. വിശാഖൻ പറഞ്ഞു.

ഇതുവഴി ‘മരങ്ങളുടെ ആഘാതത്തെക്കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും കൂടുതൽ അവബോധം സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. നട്ടുപിടിപ്പിക്കുന്ന മരങ്ങളുടെ പരിപാലനചുമതല ഇടുകോട്ടൈ പഞ്ചായത്തിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..