ചെന്നൈ : മുൻമുഖ്യമന്ത്രി ജയലളിതയുടെ ഓർമദിവസത്തോടനുബന്ധിച്ച് ശക്തിപ്രകടനം നടത്താൻ ഒരുങ്ങി ഒ. പനീർശെൽവം പക്ഷം. മറീനയിലുള്ള ജയലളിത സമാധിയിലേക്ക് തിങ്കളാഴ്ച രാവിലെ ഒമ്പതിന് റാലി നടത്താനാണ് തീരുമാനം. സംസ്ഥാനത്തെ എല്ലായിടങ്ങളിൽ നിന്നുമുള്ള പ്രവർത്തകരെ റാലിയിൽ അണിനിരത്താൻ പനീർശെൽവത്തിന്റെ നേതൃത്വത്തിൽചേർന്ന ആലോചനാ യോഗത്തിൽ തിരുമാനിച്ചു.
ജനപിന്തുണയിൽ തനിക്കാണ് എടപ്പാടി പളനിസ്വാമിയെക്കാൾ മുൻതൂക്കമെന്ന് തെളിയിക്കുകയാണ് റാലിയിലൂടെ പനീർശെൽവം ലക്ഷ്യമിടുന്നത്. പളനിസ്വാമിയും പനീർശെൽവവും രണ്ടായി ജയലളിത അനുസ്മരണം നടത്തുന്നത് ആദ്യമായിട്ടാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..