ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബഹുനില പാർക്കിങ് കേന്ദ്രം ഞായറാഴ്ച പുലർച്ചെ തുറക്കും. 250 കോടി രൂപ ചെലവിൽ പണിത കേന്ദ്രത്തിൽ 2200 വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യമുണ്ട്.
പാർക്കിങ് സൗകര്യമില്ലാതെ വീർപ്പുമുട്ടുന്ന ചെന്നൈ വിമാനത്താവളത്തിലെ ബഹുനില പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം തുടങ്ങിയിട്ട് മൂന്നുവർഷം കഴിഞ്ഞു. പലതവണ മാറ്റിവെച്ചശേഷമാണ് ഞായറാഴ്ച ഇത് തുറക്കുന്നത്. വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെർമിനലുമായും ആഭ്യന്തര ടെർമിനലുമായും സ്കൈവാക്കുകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽ ഷോപ്പിങ് വിനോദ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..