ചെന്നൈ : മുല്ലപ്പൂവിന് കിലോയ്ക്ക് 2000 രൂപയായി ഉയർന്നു. മൂടൽമഞ്ഞ് കാരണം പൂക്കളുടെ ഉത്പാദനം കുറഞ്ഞതാണ് വിലകൂടാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ചെന്നൈയിലെ കോയമ്പേട്, വെല്ലൂർ, സേലം, ദിണ്ടിഗൽ, സത്യമംഗലം, ഹോസൂർ എന്നീ മാർക്കറ്റുകളിലേക്ക് കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് പൂക്കൾ എത്തിക്കുന്നത്.
കോയമ്പേട് മാർക്കറ്റിലേക്ക് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പൂക്കൾ മൂന്നിലൊന്നായി കുറഞ്ഞു. സംസ്ഥാനത്ത് പൂക്കളുടെ ഉപയോഗവും നാൾക്കുനാൾ വർധിക്കുന്നു.
തിരുവണ്ണാമലൈ ക്ഷേത്രത്തിൽ ചൊവ്വാഴ്ച കാർത്തിക ദീപത്തോടനുബന്ധിച്ച് പൂക്കളുടെ ആവശ്യം വർധിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..