വീരമൃത്യു വരിച്ച ഭടന് അഭിവാദ്യമർപ്പിക്കാൻ എത്തി, സൈനികപരിശീലനം നേടുന്ന കുരുന്നുകൾ


വീരമൃത്യുവരിച്ച ഭടൻ എസ്. മുഹമ്മദ് ഹക്കീമിന്റെ, പാലക്കാട് ഉമ്മിനിയിലെ ഖബർസ്ഥാനിലെത്തി സല്യൂട്ട് നൽകുന്ന, എറണാകുളം പറവൂർ ഇളന്തിക്കര ‘ജനറൽ ബിപിൻ റാവത്ത് സൈനിക് സംസ്കൃതി സ്കൂളി’ലെ വിദ്യാർഥികൾ

പാലക്കാട് : ഛത്തീസ്ഗഢിലെ സുക്മയിൽ മാവോവാദി ആക്രമണത്തിൽ വീരമൃത്യുവരിച്ച സി.ആർപി.എഫ്. ഭടൻ എസ്. മുഹമ്മദ് ഹക്കീമിന് ഖബർസ്ഥാനിലെത്തി സല്യൂട്ട് നൽകി വിദ്യാർഥികൾ. എറണാകുളം പറവൂർ ഇളന്തിക്കര ‘ജനറൽ ബിപിൻ റാവത്ത് സൈനിക് സംസ്കൃതി സ്കൂളി’ലെ വിദ്യാർഥികളും അധ്യാപകരുമാണ് ജവാനെ അടക്കംചെയ്ത ഉമ്മിനി ജുമാമസ്ജിദ് ഖബർസ്ഥാനിലെത്തി ആദരമർപ്പിച്ചത്. സൈനികന്റെ സ്മരണാർഥം സ്ഥലത്ത് മാവിൻതൈയും നട്ടു.

‘ജനറൽ ബിപിൻ റാവത്ത് സൈനിക് സംസ്കൃതി സ്കൂളി’ൽ പാഠ്യപദ്ധതിയുടെഭാഗമായി സൈനികപരിശീലനം നേടുന്ന കുട്ടികളാണ് ഞായറാഴ്ച രാവിലെ എസ്. മുഹമ്മദ് ഹക്കീമിന്‍റെ പാലക്കാട് ധോണി പൈറ്റാംകുന്നിലെ വീട്ടിലെത്തിയത്.

സൈനികന്റെ ഭാര്യ പി.യു. റംസീനയെയും മകൾ നാലുവയസ്സുകാരി അഫ്സിന ഫാത്തിമയെയും ആശ്വസിപ്പിച്ച വിദ്യാർഥികൾ, മറ്റു കുടുംബാംഗങ്ങളെയും സന്ദർശിച്ചു. തുടർന്നാണ്, ഖബർസ്ഥാനിലെത്തി സല്യൂട്ട് നൽകിയത്.

രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികൻ നാടിന് അഭിമാനമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. സ്കൂൾ ചെയർമാൻ കെ.കെ. അമരേന്ദ്രൻ, പ്രിൻസിപ്പൽ ശ്രീലക്ഷ്മി, അധ്യാപകരായ ഷീജ, ശ്രുതി, സുഗിഷ, ജിബി എന്നിവർ നേതൃത്വംനൽകി. അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിതാ അനന്തകൃഷ്ണൻ, വൈസ് പ്രസിഡന്റ് മോഹനൻ എന്നിവരും പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..