ചെന്നൈ : സംസ്ഥാനത്ത് 42 ലക്ഷംപേർ വൈദ്യുതി കണക്‌ഷനുമായി ആധാർ ബന്ധിപ്പിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജനുവരി 31 വരെയാണ് ഇതിനു സമയം അനുവദിച്ചത്. 100 യൂണിറ്റ് സൗജന്യ വൈദ്യുതിയും സബ്സിഡി നിരക്കിൽ 500 യൂണിറ്റും ഉപയോഗിക്കുന്ന 2.67 കോടി ഉപഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. വൈദ്യുതികണക്‌ഷനുമായി ആധാർ ബന്ധിപ്പിക്കുന്ന നടപടി നവംബർ 15-നാണ് തുടങ്ങിയത്.
നേരത്തേ ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ, പിന്നീട് ജനുവരി 31 വരെ നീട്ടുകയായിരുന്നു. ഇതുവരെയായി 2.25 കോടി ആളുകൾ മാത്രമാണ് നടപടി പൂർത്തിയാക്കിയത്. ഇനി കാലാവധി നീട്ടി നൽകില്ലെന്ന് വൈദ്യുതിബോർഡ് വൃത്തങ്ങൾ അറിയിച്ചു. ആധാർ ബന്ധിപ്പിക്കാത്തവർക്ക് വൈദ്യുതിബിൽ അടയ്ക്കാനാകില്ലെന്നും പിഴ ഈടാക്കിയേക്കുമെന്നും അധികൃതർ സൂചന നൽകുന്നുണ്ടെന്ന് തമിഴ്‌നാട് വൈദ്യുതി വകുപ്പ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി എസ്. കണ്ണൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..