ചെന്നൈ : കടലൂർ ജില്ലയിൽ ഞായറാഴ്ച ഹിന്ദു മക്കൾ കക്ഷിക്ക് സമ്മേളനം നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. മാർച്ച് നടത്താൻ അനുവാദമില്ല. സമ്മേളനം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടി പോലീസ് രംഗത്തെത്തിയതോടെയാണ് സംഘടന കോടതിയെ സമീപിച്ചത്. എന്നാൽ മതപരമായ പരിപാടികൾക്ക് സമ്പൂർണ നിരോധനം അനുവദിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
മതം പ്രയോഗിക്കാനും പ്രചരിപ്പിക്കാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യം ഉയർത്തിക്കാട്ടിയ ജസ്റ്റിസ് ജി.ചന്ദ്രശേഖരൻ പരിമിതികൾക്ക് വിധേയമായി 29-ന് ഉച്ചകഴിഞ്ഞ് മൂന്നിനും പത്തിനുമിടയിൽ സമ്മേളനം നടത്താൻ നിർദേശിച്ചു.
‘ഓരോ വ്യക്തിക്കും മനഃസാക്ഷിയുടെ അടിസ്ഥാനത്തിൽ മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. സമ്മേളനത്തിൽ ഏതെങ്കിലും വ്യക്തി, ജാതി, മതം എന്നിവയെക്കുറിച്ച് അപകീർത്തികരമായി പാടുകയോ പ്രസംഗിക്കുകയോ ചെയ്യരുത്. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും അപായപ്പെടുത്തുന്ന പെരുമാറ്റമുണ്ടാവാതെ ശ്രദ്ധിക്കണം’- കോടതി നിർദേശിച്ചു. പോലീസിന്റെയും സംസ്ഥാന ഭരണകൂടത്തിന്റെയും ആശങ്കകൾ കണക്കിലെടുത്താണ് മാർച്ചിന് അനുമതി നിഷേധിക്കുന്നതെന്നും വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..