കിഴക്കഞ്ചേരി : മമ്പാട് സി.എ.യു.പി. സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം, കോഴിക്കോട്, എറണാകുളം, തൃശ്ശൂർ ടീമുകളും സെമിഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച രാവിലെ ഏഴിന് സെമിഫൈനൽ ആരംഭിക്കും.
വൈകീട്ട് അഞ്ചിനാണ് ഫൈനൽ. മുൻമന്ത്രി കെ.ഇ. ഇസ്മയിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ അധ്യക്ഷനായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..