കാരമടയിൽ കറിവേപ്പില ക്ലസ്റ്ററിന് 2.5 കോടി


1 min read
Read later
Print
Share

കോയമ്പത്തൂർ : തമിഴ്‌നാട്ടിൽ ഏറ്റവുംകൂടുതൽ കറിവേപ്പില കൃഷിചെയ്യുന്ന കാരമട കേന്ദ്രീകരിച്ച് കറിവേപ്പില ക്ലസ്റ്റർ ആരംഭിക്കുന്നതിന് സംസ്ഥാനബജറ്റിൽ 2.5 കോടി അനുവദിച്ചത് കർഷകർക്ക് ആശ്വാസമാവുന്നു.

കാരമട പി.എൻ. പാളയം എസ്.എസ്. കുളം അന്നൂർമേഖലകളിലുള്ള 1,270 ഹെക്ടർവരുന്ന കൃഷിയിടങ്ങളാണ് പുതിയ ക്ലസ്റ്റർ പരിധിയിൽ വരുക. 1,000-ത്തോളം കർഷകർക്ക് ഇതിന്റെ പ്രയോജനം കിട്ടും. കാരമട മേഖലയിൽ കൃഷിചെയ്യുന്ന ‘ചെങ്കമ്പ്’ ഇനം കറിവേപ്പില ഏറെ പ്രശസ്തമാണ്.

വിപണിയിൽ ഏറ്റവുംകൂടുതൽ ആവശ്യക്കാരുള്ള ഇനമാണിത്. ഇതിന് ഭൗമസൂചികാ പദവി ലഭ്യമാക്കുന്നതിന് ഹോർട്ടിക്കൾച്ചർവകുപ്പ് അപേക്ഷ നൽകിയിട്ടുണ്ട്.

കറിവേപ്പില ക്ലസ്റ്റർ വരുന്നതോടെ ഉത്പാദനവും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണവും വർധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

തുള്ളിനന, യന്ത്രവത്‌കരണം, ഗുണമേൻമയുള്ള നടീൽ വസ്തുക്കൾ, സോളാർ ഡ്രൈയിങ് യൂണിറ്റ് എന്നിവയ്ക്കും ഉണക്കിയ കറിവേപ്പിലപ്പൊടി, കറിവേപ്പില പേസ്റ്റ് തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനുമാണ് ഫണ്ട് നൽകുകയെന്ന് കാർഷികബജറ്റിൽ മന്ത്രി എം.ആർ.കെ. പനീർശെൽവം വിശദമാക്കി.

വർഷങ്ങളായി തങ്ങളുന്നയിക്കുന്ന ആവശ്യം അംഗീകരിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കുന്നതായി കർഷകർ പറഞ്ഞു. പദ്ധതിവരുന്നതോടെ കറിവേപ്പിലക്കൃഷി വർധിപ്പിക്കാൻ കഴിയുമെന്നും ഇലയ്‌ക്ക് മാന്യമായ വിലകിട്ടിയാൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനും അവ കയറ്റുമതിചെയ്യുന്നതിനും കൂടുതൽ ശ്രദ്ധനൽകാൻ കഴിയുമെന്നും കർഷകർ പറയുന്നു. നിലവിൽ കറിവേപ്പില കയറ്റുമതിയിൽ കർഷകർ ഒട്ടേറെ പ്രതിസന്ധി നേരിടുന്നുണ്ട്.

മൂല്യവർധിത ഉത്പന്നങ്ങളുടെ പാക്കിങ്, മാർക്കറ്റിങ് എന്നിവയിലാണ് ബുദ്ധിമുട്ട് നേരിടുന്നത്. ക്ലസ്റ്റർ വരുന്നതോടെ ഇതെല്ലാം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ കർഷകർ

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..