തിരുപ്പൂർ : അഞ്ചുവർഷം മുൻപ് കാറിടിച്ച് പരിക്കേറ്റ കോളേജ് വിദ്യാർഥിനിക്ക് 2,15,000 രൂപ നഷ്ടപരിഹാരം നൽകാൻ തിരുപ്പൂർ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ഉത്തരവിട്ടു. നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർജിനൽകിയ 2018 മാർച്ച് മൂന്നുമുതൽ 2023 മാർച്ച് വരെയുള്ള കാലയളവിന് 7.15 ശതമാനം നിരക്കിൽ പലിശയും കാറിന്റെ ഉടമ നൽകണമെന്ന് ഉത്തരവിൽ പറയുന്നു. തിരുമുരുകൻപൂണ്ടി സൂര്യനഗറിൽ താമസിച്ചിരുന്ന തിരുപ്പൂർ എൽ.ആർ.ജി. സർക്കാർകോളജിലെ ബി.എസ്‍സി. വിദ്യാർഥിയായ മേഘലയ്ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഇടിച്ച കാറിന്റെ ഉടമ ചെട്ടിപ്പാളയം നിവാസിയായ സബീനയെ എതിർകക്ഷിയാക്കിയാണ് മേഘല പ്രിൻസിപ്പൽ ജില്ലാ കോടതിയിൽ പരാതി നൽകിയത്. 2017 ഡിസംബർ 31-ന് വീടിനുമുൻവശത്ത് തുണിയലക്കിക്കൊണ്ടിരിക്കുമ്പോൾ സബീന ഓടിച്ച കാറിടിച്ച് മേഘലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..