• വിളയൂർ സ്‌നേഹപുരം ഞളിയത്തൊടി ഷംസുദ്ദീന്റെ ബൈക്കിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയപ്പോൾ
കൊപ്പം : വിളയൂരിൽ ബൈക്കിന്റെ സീറ്റിനടിയിൽ മൂർഖൻ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. വിളയൂർ സ്‌നേഹപുരം ഞളിയത്തൊടി ഷംസുദ്ദീന്റെ ബൈക്കിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. യാത്രപോകാൻ നേരമാണ് സീറ്റിനടിയിൽ പാമ്പ് പതുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാർ പാമ്പിനെ പുറത്തിറക്കാൻ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പ് പിടിത്തക്കാരൻ കൈപ്പുറം അബ്ബാസെത്തി വണ്ടിയുടെ സീറ്റുകൾ അഴിച്ചെടുത്താണ് ഒരുമീറ്റർ നീളമുള്ള പാമ്പിനെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..