കോയമ്പത്തൂർ : കോടതിവളപ്പിനുള്ളിൽ യുവതിക്കുനേരേ ആസിഡ് ആക്രമണമുണ്ടായ സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി. സുഗന്ധി ആവശ്യപ്പെട്ടു.
ആസിഡ് ആക്രമണത്തിൽ ഗുരുതര പൊള്ളലേറ്റ കവിതയെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശിച്ചശേഷമാണ് ആവശ്യം ഉന്നയിച്ചത്.
സംഭവത്തിൽ കവിതയുടെ ഭർത്താവ് ശിവപ്രകാശിനെ അറസ്റ്റ് ചെയ്‌തെങ്കിലും അയാൾക്ക് എവിടെ നിന്നാണ് ആസിഡ് കിട്ടിയതെന്ന് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു.
കോടതിക്കകത്തുപോലും വനിതകൾ സുരക്ഷിതരല്ലെന്നത് ആശങ്കയുളവാക്കുന്നു. പ്രണയ നിഷേധത്തിന്റെ പേരിലും മറ്റും ആസിഡ് ആക്രമണങ്ങൾ തമിഴ്‌നാട്ടിൽ അടുത്തിടെ കൂടിയിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ദിവസവും നിരവധി വനിതകളാണ് കോടതികളിൽ എത്തുന്നത്. ഇവരുടെ സുരക്ഷയും ഇപ്പോൾ ആശങ്കയിലാണ്. വനിതകൾക്ക് സുരക്ഷയൊരുക്കാൻ സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായ സി. ജ്യോതിമണി, ഡി. സുധ, ജെ. ഉഷ, എൻ. രാജലക്ഷ്മി എന്നിവരും ഒപ്പമുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..