കൂറ്റനാട് : ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്രമൈതാനിയിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനുള്ള ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയം നിർമാണത്തിന് കാൽ നാട്ടി. കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും ചാലിശ്ശേരി മാർവ്വൽ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോതച്ചിറ വേങ്ങാട്ടൂർമന നാരായണൻ നമ്പൂതിരിപ്പാട് കാൽനാട്ടൽ നിർവഹിച്ചു. സി.എസ്.എ. (ചാലിശ്ശേരി സോക്കർ അസോസിയേഷൻ) ചെയർമാൻ വി.വി. ബാലകൃഷ്ണൻ, കൺവീനർ എം.എം. അഹമ്മദുണ്ണി, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, പഞ്ചായത്തംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ, പി.വി. രജീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. സുനിൽകുമാർ, കെ. ഫൈസൽ, പഞ്ചായത്ത് കോ-ഓർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, സി.എസ്.എ. ഖജാൻജി സജീഷ് കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..