തേങ്കുറിശ്ശി : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ (യു.എം.സി.) ആലത്തൂർ മേഖലാ വനിതാ കമ്മിറ്റി രൂപവത്കരിച്ചു. ടെയ്‌ലറിങ്, കാറ്ററിങ് മേഖലയിൽ ജോലിചെയ്യുന്ന വനിതകൾക്ക് മികച്ച തൊഴിൽസംവിധാനം ഒരുക്കാൻ യോഗം തീരുമാനിച്ചു.
യു.എം.സി. തേങ്കുറിശ്ശി യൂണിറ്റ് പ്രസിഡന്റ് വിവേകാന്ദൻ അധ്യക്ഷനായി. ജില്ലാ വർക്കിങ് പ്രസിഡന്റ് കെ.ആർ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഗോകുൽദാസ്, സുരഭി, ശ്യാമള, കിഷോർജാൻ, വി.സി. പ്രേംദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ. സൈരന്ധ്രി (പ്രസി.), എം. മുബാഷിറ, എ. ജയശ്രീ, വി. ലതിക, എസ്. ബിന്ദു (വൈ.പ്രസി.), കെ. ജയശ്രീ (ജന. സെക്ര.), എൻ. ബിന്ദു, ഡി. ദിവ്യ, കെ. ശകുന്തള, കെ. മല്ലിക, എൽ. സുമ (സെക്ര.), ജി. പ്രവീണ (ഖജാ.).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..