Caption
കോയമ്പത്തൂർ : ഭക്തിയുടെ നിറവിലലിഞ്ഞ എട്ടുനാളത്തെ വാർഷികോത്സവത്തിന് പരിസമാപ്തികുറിച്ച് സിദ്ധാപുതൂർ അയ്യപ്പസ്വാമി സുവർണക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര നടന്നു. അലങ്കരിച്ച ആനകളും കാവടിയാട്ടവും തെയ്യവും പൂതനും തിറയും വണ്ടിവേഷങ്ങളും ശിങ്കാരിമേളവും പഞ്ചവാദ്യവും അണിനിരന്ന നഗരപ്രദക്ഷിണം കാണാൻ വഴിക്കിരുവശവും ആയിരക്കണക്കിന് ഭക്തരെത്തി.
വാർഷികോത്സവത്തിന് സമാപനംകുറിച്ച് തിങ്കളാഴ്ചരാവിലെ മുളയെടുക്കലും തൃക്കണി ദർശനവും വിഷ്ണുവിന് വിശേഷാൽ പൂജകളും നടന്നു. വൈകീട്ട് അഞ്ചിന് ആറാട്ടിനുള്ള ഘോഷയാത്ര ആരംഭിച്ചു.
ആനയും വാദ്യമേളങ്ങളുമായി സത്യമംഗലം റോഡ്, നൂറടി റോഡ്, ക്രോസ് കട്ട് റോഡ്, ചിന്നസ്വാമിറോഡ് എന്നിവിടങ്ങളിലൂടെ നഗരപ്രദക്ഷിണം രാത്രി പത്തിന് ആറാട്ടുകുളത്തിലെത്തി.
ആറാട്ടുകഴിഞ്ഞ് താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിയിറക്കി.
വാർഷികോത്സവഭാഗമായി എട്ടുനാളും സിദ്ധാപുതൂർ ക്ഷേത്രത്തിൽ വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് അവതരിപ്പിച്ചത്. ദിവസവും അന്നദാനവുമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..