നെഹ്‌റു കോളേജിൽ ജനകീയ തൊഴിൽമേള


1 min read
Read later
Print
Share

പാലക്കാട് : എല്ലാവിഭാഗം ഉദ്യോഗാർഥികൾക്കും പങ്കെടുക്കാവുന്ന ജനകീയ തൊഴിൽമേള തിരുവില്വാമല പാമ്പാടിയിലെ നെഹ്‌റു കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് റിസർച്ച് സെന്ററിൽ ഏപ്രിൽ രണ്ടിന് നടക്കും.

പ്രാഥമികവിദ്യാഭ്യാസംമുതൽ ഉന്നതബിരുദം നേടിയവർക്കുവരെ പങ്കെടുക്കാവുന്ന തൊഴിൽമേളയാണ് സംഘടിപ്പിക്കുന്നത്. നൂറോളം സ്വകാര്യകമ്പനികളിലായി അയ്യായിരത്തോളം ജോലി ഒഴിവുകൾ മേളയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി നെഹ്‌റു കോളേജ് പ്ലേസ്‌മെന്റ് ഓഫീസർ സി. ഗോപിനാഥൻ, എം.സി.എ. വകുപ്പ് മേധാവി ഡോ. സുധീർ എസ്.മാരാർ, നെഹ്‌റു ഗ്രൂപ്പ് പ്ലേസ്‌മെന്റ് വിഭാഗം മേധാവി എം. സതീഷ്‌കുമാർ, പി.ജി. രാമചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

സ്ഥാപനങ്ങൾക്കും ഉദ്യോഗാർഥികൾക്കും മേളയിൽ പങ്കെടുക്കുന്നതിന് യാതൊരുവിധ ഫീസും ഈടാക്കില്ല. സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ, റീജണൽ ഡയറക്ടറേറ്റ് ഓഫ് സ്‌കിൽ ഡെവലപ്മെന്റ് ആൻഡ് ഓൺട്രപ്രണേർഷിപ്പ് തിരുവനന്തപുരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കറ്റ്, മോഡൽ കരിയർ സെന്റർ കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് നെഹ്‌റു കോളേജ് മേള നടത്തുന്നത്.

കേരളത്തിലെ നെഹ്‌റു ഗ്രൂപ്പ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഇരുപതാം വാർഷിക ഭാഗമായാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. ഉദ്യോഗാർഥികൾ ഞായറാഴ്ച രാവിലെ ഒമ്പതിന് കോളേജിലെത്തി രജിസ്റ്റർചെയ്യണം. ബയോഡാറ്റയുടെ മൂന്ന്‌ പകർപ്പും നൽകണം. തൊഴിൽദാതാക്കൾ തസ്തിക, ശമ്പളം, തൊഴിലിടം എന്നീ വിവരങ്ങളോടെ സംഘാടകരുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾ 8113008777 എന്ന നമ്പറിൽ

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..