Caption
പട്ടാമ്പി : വള്ളൂർ മേലേകുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. കൊടലൂർ മാങ്കോട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ (12), വളാഞ്ചേരി പേരശന്നൂർ പന്നിക്കോട്ടിൽ സുനിൽകുമാറിന്റെ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. രണ്ട് വീട്ടുകാരും വള്ളൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്.
ഞായറാഴ്ച മൂന്നുമണിയോടെയായിരുന്നു അപകടം. കുട്ടുകാരുമൊത്താണ് ഇവർ കുളിക്കാൻ പോയത്. അശ്വിനും അഭിജിത്തും കുളത്തിലെ ചെളിയിൽ അകപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരനടക്കമുള്ളവർ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മറ്റുകുട്ടികൾ അറിയിച്ചതിനെത്തുടർന്ന് ഓടിയെത്തിയ സമീപവാസികളാണ് ഇരുവരെയും കരയ്ക്കുകയറ്റിയത്.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പട്ടാമ്പി സെയ്ന്റ് പോൾസ് ഇംഗ്ലീഷ് മീഡയം സ്‌കൂളിലെ എഴാംക്ലാസ് വിദ്യാർഥിയാണ് അശ്വിൻ. അമ്മ: ദീപ. പട്ടാമ്പി ഗവ. ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് അഭിജിത്ത്. അമ്മ: ദേവകി. സഹോദരൻ: അഭിലാഷ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..