പട്ടാമ്പി : നിയോജകമണ്ഡലത്തിലെ ആരോഗ്യരംഗത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച നിർവഹിക്കും. വിളയൂരിൽ അഞ്ച് അങ്കണവാടികളുടെ നിർമാണോദ്ഘാടനം രാവിലെ ഒമ്പതിനും പട്ടാമ്പി താലൂക്കാശുപത്രിയിൽ കുട്ടികളുടെ തീവ്രപരിചരണ വാർഡിന്റെ ഉദ്ഘാടനം 10-നും ഓങ്ങല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമിച്ച ഒ.പി. രോഗികൾക്കുള്ള നിരീക്ഷണകേന്ദ്രം ബ്ലോക്കുകളുടെ ഉദ്ഘാടനം 11-നും മന്ത്രി വീണാ ജോർജ് നിർവഹിക്കും.
പട്ടാമ്പിയിൽ നടക്കുന്ന പരിപാടിയിൽ ഐ.സി.യു. ബ്ലോക്കിന്റെ ഉദ്ഘാടനത്തോടൊപ്പം മറ്റ് ആശുപത്രികളിലെ പരിപാടികൾ മന്ത്രി ഓൺലൈനായി നിർവഹിക്കും. വിളയൂർ പഞ്ചായത്തിൽ നിർമാണോദ്ഘാടനം നടത്തുന്ന അഞ്ച് അങ്കണവാടികളിൽ ഒന്ന് കേരളത്തിലെത്തന്നെ ആദ്യത്തെ ഭിന്നശേഷി ശിശുസൗഹൃദ അങ്കണവാടിയാണ്.
പട്ടാമ്പി താലൂക്കാശുപത്രിയിൽ വെൻറിലേറ്റർ സൗകര്യങ്ങൾ ഉള്ള നാല് കിടക്കകൾ അടക്കം തീവ്രപരിചരണവിഭാഗത്തിൽ 10 കിടക്കകളാണ് പുതിയ വാർഡിൽ സജ്ജമാക്കിയിട്ടുള്ളത്. എമർജൻസി കോവിഡ് റെസ്പോൺസ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 1.45 കോടിരൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. 13 വയസ്സിനുതാഴെയുള്ള കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യകരമായ വളർച്ചയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിഭാഗം അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..